Entertainment
അന്ന് പേടിയോടെ റെസ്‌പെക്ട് കാണിച്ച ആ പയ്യനാണ് ഇന്നത്തെ സൂര്യ: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 06, 05:39 am
Tuesday, 6th August 2024, 11:09 am

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ശാന്തി കൃഷ്ണ. എൺപതുകളിൽ തന്റെ സിനിമ കരിയർ തുടങ്ങിയ ശാന്തി കൃഷ്ണ ഇന്നും സിനിമയിൽ സജീവമാണ്. വിവിധ ഭാഷകളിലായി സൂപ്പർ താരങ്ങൾക്കൊപ്പവും ശാന്തി അഭിനയിച്ചിട്ടുണ്ട്. ചില്ല്, നിദ്ര, വിഷ്ണു ലോകം, പിൻഗാമി തുടങ്ങിയവയെല്ലാം ശാന്തി കൃഷ്ണയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

തമിഴിൽ സൂര്യയോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ശാന്തി കൃഷ്ണ. സൂര്യയുടെ ആദ്യ ചിത്രമായ നേർക്ക് നേറിൽ ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തന്റെ അനിയനായിട്ടാണ് സൂര്യ ചിത്രത്തിൽ അഭിനയിച്ചതെന്നും അന്നത്തെ സൂര്യയെ തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്നും ശാന്തി പറയുന്നു.

എല്ലാവരെയും വളരെ പേടിയോടെ റെസ്‌പെക്ട് ചെയ്യുന്ന ആളായിരുന്നു സൂര്യയെന്നും ഇത്ര ഉയരത്തിൽ എത്തിയത് ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ടെന്നും ശാന്തി പറഞ്ഞു. ഓൺ ലുക്കേഴ്സ് മീഡിയയോട് സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.

‘സൂര്യയുടെ ആദ്യത്തെ സിനിമയായിരുന്നു അത്. എന്റെ അനിയനായിട്ടാണ് സൂര്യ അതിൽ അഭിനയിച്ചത്. എനിക്കിപ്പോഴും ഓർമയുണ്ട് അന്നത്തെ സൂര്യയെ. വളരെ യങായ എല്ലാവരെയും വളരെ പേടിയോടെ റെസ്‌പെക്ട് ചെയ്യുന്ന ഒരു ക്യാരക്ടറായിരുന്നു സൂര്യയുടേത്.

സൂര്യ ആദ്യമായി സെറ്റിലേക്ക് വരുമ്പോൾ അദ്ദേഹം എല്ലാവരെയും നന്നായി നിരീക്ഷിക്കുമായിരുന്നു. കൂടെ വന്നാലും എന്നോടൊക്കെ മാം എന്ന് വിളിച്ചിട്ടാണ് സംസാരിക്കുക. വളരെ ക്യൂട്ടായ പെരുമാറ്റമായിരുന്നു.

ആ സൂര്യ ഇന്ന് എവിടെ എത്തിയിരിക്കുന്നുവെന്ന് പറയുമ്പോൾ എനിക്ക് എന്റെ അനിയനെ പോലെയാണ് തോന്നുന്നത്. സൂര്യയിപ്പോൾ ഒരുപാട് വളർന്നു. സൂര്യ എന്റെ കൂടെയാണ് ആദ്യ സിനിമ ചെയ്തത് എന്ന് പറയുമ്പോൾ എനിക്കൊരുപാട് സന്തോഷമുണ്ട്,’ശാന്തി കൃഷ്ണ പറയുന്നു.

 

Content Highlight: Shanthi Krishna About Surya