എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് സുകൃതം. രവിശങ്കര്‍ എന്ന മാധ്യമ പ്രവര്‍ത്തകന് കാന്‍സര്‍ ബാധിക്കുകയും പിന്നീട് അയാള്‍ ആത്മഹത്യയിലേക്ക് തിരിയുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സുകൃതത്തില്‍ ശാന്തി കൃഷ്ണ അവതരിപ്പിച്ച ദുര്‍ഗ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തോട് സംസാരിച്ചതിന് ശേഷമാണ് മമ്മൂട്ടിയുടെ നായക കഥാപാത്രം ആത്മഹത്യ ചെയ്യുന്നത്.
ഇന്നും ആ സിനിമയെ പറ്റി ആളുകള്‍ തന്നോട് സംസാരിക്കാറുണ്ടെന്നും താന്‍ കാരണമാണ് മമ്മൂട്ടിയുടെ കഥാപാത്രം ആത്മഹത്യ ചെയ്തതെന്ന് കുറ്റപ്പെടുത്തുമെന്നും പറയുകയാണ് ശാന്തി കൃഷ്ണ. പോപ്പര്‍ സ്‌റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മമ്മൂട്ടി ചിത്രത്തെ പറ്റി സംസാരിച്ചത്.
‘അന്ന് ചെയ്തപ്പോള്‍ ആ കഥാപാത്രത്തിന്റെ ഡെപ്ത് മനസിലാക്കിയിരുന്നില്ല. പിന്നെ അതിനെ പറ്റി ആലോചിച്ചിട്ടുണ്ട്. എം.ടി. സാര്‍ അന്ന് തന്നെ സ്ത്രീ കഥാപാത്രത്തിന് സെല്‍ഫ് റെസ്‌പെക്ട് കൊണ്ടുവന്നിട്ടുണ്ട്.
ഇന്നും ആ ചിത്രത്തെ പറ്റി ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. അവര്‍ കാണുന്നത് ശാന്തി കൃഷ്ണയേയും മമ്മൂട്ടിയേയുമാണ്. ആ സീന്‍ കണ്ട് മമ്മൂക്കയുടെ ഫാന്‍സ് വിഷമിച്ചിരുന്നു. ശാന്തി ചേച്ചി അങ്ങനെ പറഞ്ഞിട്ടാണല്ലോ മമ്മൂക്ക പോയത് എന്നാണ് അവര്‍ ചോദിക്കുന്നത്. ആ രീതിയിലാണ് അവര്‍ ചിന്തിക്കുന്നത്.
ദുര്‍ഗ എന്ന കഥാപാത്രത്തെ പറ്റി ആലോചിച്ച് നോക്കണം. ഭാര്യയില്ലാത്തപ്പോള്‍ വരണം, ഭാര്യയുള്ളപ്പോള്‍ പോകണം എന്ന രീതിയിലാണ് ദുര്‍ഗയെ ട്രീറ്റ് ചെയ്യുന്നത്. അവര്‍ക്ക് ഒരു സെല്‍ഫ് റെസ്‌പെക്ട് ഉണ്ടല്ലോ. അതുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്നത്തെ കാലത്ത് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയതില്‍ എനിക്ക് അഭിമാനമുണ്ട്,’ ശാന്തി കൃഷ്ണ പറഞ്ഞു.
Content Highlight: shanthi krishna about sukrutham movie