Film News
മമ്മൂക്കക്കൊപ്പം അഭിനയിച്ച നടി എന്നത് അവന്റെ മൈന്‍ഡിലുണ്ടാവും, ദുല്‍ഖറിനൊപ്പമുള്ള വര്‍ക്ക് കംഫര്‍ട്ടബിളായിരുന്നു: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 25, 06:06 pm
Saturday, 25th March 2023, 11:36 pm

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി ശാന്തി കൃഷ്ണ. ബഹുമാനപൂര്‍വമായ പെരുമാറ്റമാണ് ദുല്‍ഖറില്‍ നിന്നുണ്ടായതെന്നും ഒരുമിച്ച് ജോലി ചെയ്യാന്‍ വളരെ കംഫര്‍ട്ടിബിളാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദുല്‍ഖറിനെ പറ്റി ശാന്തി കൃഷ്ണ പറഞ്ഞത്. കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ അമ്മയാണെന്നാണ് വിചാരിക്കുന്നതെന്നും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത് അഭിനയത്തെ സഹായിച്ചോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘ഒരു ബഹുമാനം സ്വഭാവികമായും അവര്‍ തരും. പെട്ടെന്ന് കാണുമ്പോള്‍ മാമെന്നോ ചേച്ചിയെന്നോ വിളിച്ച് അടുത്ത് വന്നാലും അവരുടെ അച്ഛന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് എന്നത് ഉള്ളിലുണ്ടാവും.

അത് അവന്റെ മൈന്‍ഡിലും ഉണ്ടായിട്ടുണ്ടാവണം. എനിക്കും സ്വന്തം മകനെ പോലെയാണ്. കാരണം ആ ഒരു പ്രായവുമാണല്ലോ. ദുല്‍ഖറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് വളരെ കംഫര്‍ട്ടബിളായിരുന്നു,’ ശാന്തി കൃഷ്ണ പറഞ്ഞു.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്യാങ്‌സ്റ്ററായാണ് ദുല്‍ഖര്‍ എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, രാജേഷ് ശര്‍മ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ തന്നെ 400 സ്‌ക്രീനുകള്‍ ലോക്ക് ചെയ്‌തെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Content Highlight: SHANTHI KRISHNA ABOUT DULQUER SALMAAN