മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങി എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. കഴിഞ്ഞ ദിവസമാണ് ശങ്കര്‍ റൈ അനുഗ്രഹം വാങ്ങിയത്. ഈ സംഭവം ബി.ജെ.പിയുമായുള്ള സി.പി.ഐ.എം വോട്ട് കച്ചവടത്തിന്റെ ഭാഗമായാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
എന്നാല്‍ അനുഗ്രഹം വാങ്ങിയത് തന്ത്രിയോടാണെന്നും താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നുമാണ് ശങ്കര്‍ റൈയുടെ പ്രതികരണം. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഈ സംഭവത്തെ മുന്‍നിര്‍ത്തി പ്രചരണം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.
കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു ശങ്കര്‍ റൈ രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രിയുടെ വലതുകൈ പിടിച്ച് ശങ്കര്‍ റൈ സ്വന്തം നെറുകയില്‍ വെയ്ക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ