Advertisement
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു മാറിയേക്കും; ശങ്കര്‍ റായിലേക്ക് ആലോചന പറിച്ചു നട്ട് സി.പി.ഐ.എം
Kerala News
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു മാറിയേക്കും; ശങ്കര്‍ റായിലേക്ക് ആലോചന പറിച്ചു നട്ട് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 26, 03:53 am
Thursday, 26th September 2019, 9:23 am

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശങ്കര്‍ റായി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. നേരത്തെ സി.എച്ച് കുഞ്ഞമ്പുവിന്റെ പേരാണ് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നതെങ്കിലും മണ്ഡലത്തില്‍ പുതുതായി ഉണ്ടായ രാഷ്ട്രീയ നീക്കങ്ങളാണ് ശങ്കര്‍ റായിയെന്ന പേരിലേക്ക് സി.പി.ഐ.എമ്മിനെ എത്തിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് സുബ്ബയറായിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് സി.പി.ഐ.എം ആലോചനകളില്‍ മാറ്റം വരുത്തിയത്. കന്നഡ മേഖലയില്‍ നിന്നുള്ള നേതാവും യക്ഷഗാനം കലാകാരനുമാണ് ശങ്കര്‍ റായി. ഈ പ്രത്യേകതകളാണ് ശങ്കര്‍ റായിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ ഇടയാക്കിയത്.

സി.എച്ച് കുഞ്ഞമ്പുവും സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്താന്‍ ഇടയാക്കി.