തിരുവനന്തപുരം: വിവാദങ്ങളെ തുടര്‍ന്ന് രാജിവെച്ച കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കി. ഷാജി.എന്‍. കരുണ്‍ ചെയര്‍മാനും എന്‍.മായ മാനേജിങ് ഡയറക്ടറായും തുടരും.
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സമരം രൂക്ഷമായപ്പോഴാണ് ശങ്കര്‍ മോഹന്‍ രാജി വെച്ചത്. അതിന് പിന്നാലെ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രാജി വെച്ചിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ ജാതി അധിക്ഷേപങ്ങള്‍ നടത്തുക, വീട്ട് ജോലികള്‍ ചെയ്യിക്കുക തുടങ്ങി വിവേചനപരമായ പല പ്രവൃത്തി ശങ്കര്‍ മോഹന്‍ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സംവരണം അട്ടിമറിച്ചെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. ദിവസങ്ങളോളം നീണ്ട് നിന്ന സമരം രൂക്ഷമായപ്പോള്‍ രാജി വെക്കേണ്ടി വരികയായിരുന്നു.
തുടര്‍ന്ന് വിരമിക്കല്‍ പ്രായമായന്നെ് വരുത്തി തീര്‍ത്താണ് ശങ്കര്‍ മോഹന്‍ രാജി വെച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി സയീദ് അക്തര്‍ മിര്‍സയെ സര്‍ക്കാര്‍ നിയമിച്ചു.
ഷാജി കൈലാസ്, ഷെറി ഗോവിന്ദ്, നവ്യാ നായര്‍, മാലാ പാര്‍വതി, പാര്‍വതി തിരുവോത്ത്, സമീറ സനീഷ്, എം.എ. നിഷാദ്, കെ.മധു, ബാബു നമ്പൂതിരി, എം. ജയചന്ദ്രന്‍, ഇര്‍ഷാദ്, വി.കെ ശ്രീരാമന്‍ തുടങ്ങിയവരാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍.
content highlight: Sankar Mohan, who resigned following the student strike at KR Narayanan Film Institute, will now join the Film Development Corporation.