| Tuesday, 20th June 2023, 7:59 pm

അദ്ദേഹം തമിഴിൽ വർക്ക് ചെയ്യുമ്പോൾ വളരെ ഫ്രീ ആണ്, മുതൽവനെ എന്ന ഗാനം ഞാൻ 15 മിനിട്ടുകൊണ്ടാണ് പാടിയത്: ശങ്കർ മഹാദേവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മുതൽവനെ’ എന്ന ഗാനം താൻ 15 മിനിറ്റ് കൊണ്ട് പാടി തീർത്തതാണെന്ന് ഗായകൻ ശങ്കർ മഹാദേവൻ. ഒരേ സമയം എ.ആർ റഹ്‌മാന്റെ രണ്ട് പാട്ടുകൾ താൻ പാടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ശങ്കർ മഹാദേവൻ പറഞ്ഞു. ഒ 2 ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എ.ആർ റഹ്‌മാൻ തമിഴിലും ഹിന്ദിയിലും ചെയ്യുന്ന വർക്കുകൾ തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. തമിഴിൽ വർക്ക് ചെയ്യുമ്പോൾ അദ്ദേഹം വളരെ ഫ്രീയും അഡ്വഞ്ചറസ്സും ആണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആകാശത്തുകൂടി പറന്ന് നടക്കുന്നപോലെയാണ് (ഖുലെ ആസ്മാൻ മേം). ‘മിൻസാരക്കണ്ണാ’ എന്ന ഗാനമൊക്കെ അസാധ്യ വർക്കുകളാണ്. ഹിന്ദിയിലെ സംവിധായകരൊക്കെ അത്തരം ഗാനങ്ങൾ ചെയ്യാൻ തയ്യാറാകുന്നവരാണെന്ന് റഹ്‌മാന്‌ അറിയാം. അതുകൊണ്ടാണ് അദ്ദേഹത്തിന് ഹിന്ദിയിലേക്ക് വരുമ്പോഴും കംഫർട്ടബിൾ ആയി തോന്നുന്നത്. അതേസമയം, അദ്ദേഹം തമിഴിൽ ചെയ്യുന്ന ഗാനങ്ങൾ തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുമ്പോൾ കുറേയെറെ മനോഹരമാകുകയാണ് ചെയ്യുന്നത്,’ ശങ്കർ മഹാദേവൻ പറഞ്ഞു.

മുതൽവനെ എന്ന ഗാനം അദ്ദേഹം 15 മിനിട്ടുകൊണ്ടാണ് ചെയ്തതെന്നും ഒരു സ്റ്റുഡിയോയുടെ മുകളിലത്തെ നിലയിലും താഴത്തെ നിലയിലുമായി റെക്കോർഡിങ് നടക്കുമ്പോൾ തനിക്ക് രണ്ടുഗാനവും ഒരേസമയം പാടാൻ പോകേണ്ടി വന്നെന്നും ശങ്കർ മഹാദേവൻ പറഞ്ഞു.

‘മുതൽവനെ എന്ന ഗാനം ഞാൻ 15 മിനിട്ടുകൊണ്ടാണ് പാടിയത്. അത് വളരെ മനോഹരമായ ഗാനം ആണ്. ആ ഗാനം പാടിയതൊക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നു. കാരണം, സ്റ്റുഡിയോയുടെ മുകളിലത്തെ നിലയിൽ ‘ഉപ്പുക്കരുവാട്’ എന്ന ഗാനത്തിന്റെ റെക്കോർഡിങ് നടക്കുമ്പോൾ താഴത്തെ നിലയിൽ ‘മുതൽവനെ’ എന്ന ഗാനത്തിന്റെ റെക്കോർഡിങ്ങും നടക്കുകയായിരുന്നു. രണ്ടും ഒരേ സമയം എനിക്ക് പാടേണ്ടി വന്നു. അത് വളരെ നല്ല ഓർമകളാണ്. ആ ഒരു സമയത്ത് എനിക്ക് സ്ഥിരമായി അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ പോയി പാടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ സന്തോഷമാണ്,’ ശങ്കർ മഹാദേവൻ പറഞ്ഞു.

Content Highlights: Shankar Mahadevan on A.R Rahman

We use cookies to give you the best possible experience. Learn more