| Monday, 19th September 2016, 3:31 pm

ദൃശ്യം കണ്ടതിന് ശേഷമാണ് 2.0 യിലേക്ക് ശങ്കര്‍ വിളിച്ചത്: കലാഭവന്‍ ഷാജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കലാഭവന്‍ മണിയെപ്പോലെ മലയാളത്തില്‍ നിന്നും നിരവധി താരങ്ങളെ അദ്ദേഹം തമിഴിലേക്ക് കാസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നത് പോലും വലിയ ഭാഗ്യമാണെന്നും ഷാജോണ്‍ പറയുന്നു.


ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന്‍ എന്ന പോലീസ് കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസയാണ് കലാഭവന്‍ ഷാജോണിന് നേടിക്കൊടുത്തത്. കോമഡിയില്‍ നിന്നും സീരിയസ് റോളിലേക്കുള്ള ഒരു മാറ്റം തന്നെയായിരുന്നു ചിത്രത്തിലൂടെ ഷാജോണ്‍ നടത്തിയത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി അവസരങ്ങളാണ് ദൃശ്യത്തിന് ശേഷം ഷാജോണിനെ തേടിയെത്തിയത്. രജനീകാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാംഭാഗമായ 2.0 യിലേക്കാണ് ഷാജോണിന് ക്ഷണം ലഭിച്ചത്. ദൃശ്യം എന്ന ചിത്രം കണ്ട സംവിധായകന്‍ ശങ്കര്‍ ഷാജോണിനെ രജനിചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

ശങ്കര്‍ സാര്‍ അധികം മലയാളം ചിത്രങ്ങളൊന്നും കാണാറില്ലെന്നാണ് പറഞ്ഞത്. ദൃശ്യം കാണാനിടവന്നപ്പോള്‍ ചിത്രത്തിലെ തന്റെ അഭിനയം ഏറെ ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞെന്നും ഷാജോണ്‍ വ്യക്തമാക്കി.

കലാഭവന്‍ മണിയെപ്പോലെ മലയാളത്തില്‍ നിന്നും നിരവധി താരങ്ങളെ അദ്ദേഹം തമിഴിലേക്ക് കാസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നത് പോലും വലിയ ഭാഗ്യമാണെന്നും ഷാജോണ്‍ പറയുന്നു.

അക്ഷയ്കുമാറിനൊത്തുള്ള ഷാജോണിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞു. അടുത്തമാസമാണ് രജനീകാന്തിനൊത്തുള്ള ഷാജോണിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക.

യന്തിരന്റെ രണ്ടാം ഭാഗമായ 2.0 രജനീകാന്താണ് നായകന്‍. ശങ്കര്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ശങ്കറും ജയമോഹനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തും. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജയാണ് 2.0 നിര്‍മ്മിക്കുന്നത്.

We use cookies to give you the best possible experience. Learn more