കോഴിക്കോട്: കാല് പിടിപ്പിച്ച് കൈനീട്ടം നല്‍കിയ സുരേഷ് ഗോപിയുടെ വീഡിയോ ചര്‍ച്ചയായിതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. തന്‍ പ്രമാണിത്തത്തിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയാണ് സുരേഷ് ഗോപിയെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘പ്രിയ സുരേഷ് ഗോപി, അങ്ങ് കാലില്‍ നമസ്‌കരിപ്പിച്ചിട്ട് കയ്യില്‍ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമീ ലൊക്കേഷനില്‍ മറ്റോ ആണെന്ന് കരുതിയോ? തന്‍ പ്രമാണിത്തത്തന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കള്‍ അവിടെ നടന്ന ആ ചടങ്ങ് നിര്‍വഹിച്ചത്.
ഏതെങ്കിലും രണ്ടു പുരുഷന്മാര്‍ക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാല്‍ ആ സ്ത്രീകള്‍ പിടിച്ചപ്പോള്‍ ഒരല്‍പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാന്‍മാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ,’ ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു.
അതേസമയം, കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. സ്ത്രീകള്‍ വരിയായി വന്ന് കൈനീട്ടം വാങ്ങിയ ശേഷം നടന്റെ കാല്‍തൊട്ട് വന്ദിച്ച് മടങ്ങുന്നതാണ് വീഡിയോയിലുള്ളത്.