അരൂര്‍: അരൂരില്‍ ഷാനിമോള്‍ക്ക് വോട്ടുകള്‍ കുറയുന്നു. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷാനിമോളുടെ ലീഡ് കുറഞ്ഞിരിക്കുകയാണ്. നേരത്തെ 2000ത്തിലധികം ലീഡ് ഉയര്‍ത്തിയിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ വോട്ടു നില കുറയുന്നു. അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ 1669 ആയി ലീഡ് നില കുറഞ്ഞിട്ടുണ്ട്.
അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു. സി പുളിക്കല്‍ ആണ് രണ്ടാം സ്ഥാനത്ത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാണാവള്ളി കോടന്തുരുത്ത് എന്നിങ്ങനെയുള്ള എല്‍.ഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളാണ് എണ്ണിക്കഴിഞ്ഞത്. കോടംന്തുരുത്തിന്റെ മറ്റുഭാഗങ്ങള്‍ എണ്ണുമ്പോഴാണ് ഷാനിമോളുടെ ലീഡ് കുറയുന്നതായി കാണുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോടന്തുരുത്ത്, തൈക്കാട്ടുശേരി എന്നീ ബൂത്തുകളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. ഇത് എല്‍.ഡി.എഫ് കോട്ടകളാണ്. ഈ മണ്ഡലങ്ങളിലൂടെ ലീഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിനായിരുന്നു അരൂരില്‍ മേല്‍ക്കൈ. അരൂരില്‍ എ. എം ആരിഫ് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഫലമായാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്.