| Saturday, 16th September 2023, 2:43 pm

പത്മരാജന്‍ കഥയെ അവലംബമാക്കി ഒരുക്കിയ 'പ്രാവിന്' അഭിനന്ദങ്ങളുമായി ഷാനിമോള്‍ ഉസ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമിത് ചക്കാലക്കല്‍, മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, യാമി സോന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച പ്രാവിന് അഭിനന്ദനങ്ങളുമായി മുന്‍ എം.എല്‍.യും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്‍.

നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിയേറ്ററില്‍ കണ്ട ചിത്രം പ്രാവ്, യുഗപ്രതിഭയായ പത്മരാജന്റെ തൂലികയില്‍ നിന്നും പിറവികൊണ്ട കഥ എന്ന നിലയില്‍ത്തന്നെ ഈ ചലച്ചിത്രം മലയാളമേറ്റടുത്തിരിക്കുകയാണെന്ന് ഷാനിമോള്‍ പറഞ്ഞു.

പവിത്രമായ പ്രണയവും മദ്യത്തിന്റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ഈ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും അഭിനന്ദനക്കുറിപ്പില്‍ പറയുന്നു.

സെപ്റ്റംബര്‍ 15നാണ് പ്രാവ് റിലീസ് ചെയ്തത്. അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിര്‍മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍, സംഗീതം : ബിജി ബാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിങ് : ജോവിന്‍ ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : എസ്. മഞ്ജുമോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Shanimol Usman congratulates the pravu movie 

We use cookies to give you the best possible experience. Learn more