| Friday, 27th September 2019, 9:41 pm

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധിച്ച് അന്തിമ പട്ടിക ഹൈക്കമാന്റിന് അയച്ചു. മറ്റ് സ്ഥലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എറണാകുളത്ത് ടി.ജെ വിനോദും കോന്നിയില്‍ മോഹന്‍രാജും വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറും മത്സരിക്കും. നേരത്തെ കോന്നി സീറ്റ് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ അരൂര്‍ സീറ്റ് എറ്റെടുക്കാന്‍ ഐ ഗ്രൂപ്പ് നിര്‍ബന്ധിതരായി.

അരൂരില്‍ ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എം ലിജുവിനെ മത്സരിപ്പിക്കാന്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ ലീഡ് നില ഉയര്‍ത്തിയ ഷാനിമോളെ തന്നെ മത്സരിപ്പിക്കാന്‍ ഐ ഗ്രൂപ്പില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. കെ മുരളീധരന്‍ എം.പിയും ഷാനി മോള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

DoolNews Video

 

Latest Stories

We use cookies to give you the best possible experience. Learn more