അരൂര്‍: അരൂരില്‍ ആര് വിജയിക്കുമെന്ന് ഇനി തുറവൂര്‍ തീരുമാനിക്കും. തീരദേശമേഖലയായ തുറവൂര്‍ പഞ്ചായത്തിലെ വോട്ട് മാത്രമാണ് ഇനി എണ്ണാനുള്ളത്. രണ്ട് റൗണ്ടുകളാണ് ഇനി ബാക്കിയുള്ളത്. 29 ബൂത്തുകളുടെ ഫലമാണ് ഇനി ആര് ജയിക്കുമെന്ന് തീരുമാനിക്കുക.
ഇടതുശക്തികേന്ദ്രങ്ങളിലടക്കം ഷാനി മോള്‍ നേടിയ ലീഡാണ് അവരെ 1392 എന്ന ലീഡ് എന്ന നിലയില്‍ എത്തിയത്. ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലീഡ് ഇവിടെ 100 ആയി കുറഞ്ഞിരുന്നു. പതിനൊന്നാം റൗണ്ട് എണ്ണിയപ്പോഴാണ് ഷാനിമോളുടെ ലീഡ് കുറഞ്ഞത്.
അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു.സി പുളിക്കല്‍ രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് നേരിയ ലീഡ് നിലനിര്‍ത്തിയത്.
തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വോട്ടുനിലയില്‍ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ ലീഡ് പറയാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഫോട്ടോഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ് അരൂര്‍.
സി.പി.ഐ.എമ്മിന്റെ സിറ്റിങ് മണ്ഡലമാണ് അരൂര്‍. അരൂരില്‍ എ. എം ആരിഫ് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഫലമായാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്.
ബി.ജെ.പിക്ക് കനത്ത തോല്‍വിയാണ് അരൂരില്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്. പി.കെ പ്രകാശ് ബാബു മൂന്നാം സ്ഥാനത്താണ്. അരൂരില്‍ ബി.ജെ.പിക്ക് വോട്ടു ചോര്‍ച്ചയുണ്ടായി എന്നതും ഇതില്‍ നിന്നും വ്യക്തമാണ്.