അരൂര്‍: അരൂരില്‍ ഫലം ഒപ്പത്തിനൊപ്പം. ലീഡുനില വര്‍ധിപ്പിച്ച് വീണ്ടും ഷാനിമോള്‍ ഉസ്മാന്‍. 1665 ല്‍ നിന്ന് 2010 ലേക്കാണ് ലീഡ് നില ഉയര്‍ത്തിയത്.
അരൂരില്‍ വോട്ടെണ്ണല്‍ ഒമ്പതു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരൂരില്‍ നടക്കുന്നത്.
അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു.സി പുളിക്കല്‍ രണ്ടാം സ്ഥാനത്തു തന്നെയുണ്ട്. എല്‍ഡിഎഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളായിരുന്നു എണ്ണിക്കൊണ്ടിരുന്നത്.
തുടക്കം മുതല്‍ തന്നെ ഷാനിമോള്‍ ഉസ്മാന് അരൂരില്‍ വോട്ടുനിലയില്‍ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ ലീഡ് പറയാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഫോട്ടോഫിനിഷിങ്ങിലേക്ക് നീങ്ങുകയാണ് അരൂര്‍.
സി.പി.ഐ.എമ്മിന്റെ സിറ്റിങ് മണ്ഡലമാണ് അരൂര്‍. അരൂരില്‍ എ. എം ആരിഫ് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഫലമായാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്.
ബി.ജെ.പിക്ക് കനത്ത തോല്‍വിയാണ് അരൂരില്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്. പി.കെ പ്രകാശ് ബാബു മൂന്നാം സ്ഥാനത്താണ്. അരൂരില്‍ ബി.ജെ.പിക്ക് വോട്ടു ചോര്‍ച്ചയുണ്ടായി എന്നതും ഇതില്‍ നിന്നും വ്യക്തമാണ്.