കൊച്ചി: അമിത് ഷായുടെ പ്രസംഗത്തെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതെല്ലാം വിഴുങ്ങി വി മുരളീധരന്‍. മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ അവതരിപ്പിച്ച കൗണ്ടര്‍ പോയിന്റിലായിരുന്നു മുരളീധരന്റെ ഉരുണ്ടു കളി.
സര്‍ക്കാരിനെ വലിച്ച് താഴെയിറക്കും എന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നോ അതോ തര്‍ജമയില്‍ വന്ന തെറ്റാണോ എന്ന ചോദ്യത്തിന് സര്‍ക്കാരിനെ വലിച്ച് താഴെയിറക്കും എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ പറഞ്ഞെന്നും കാണണോ എന്ന് അവതാരക ചോദിക്കുകയും കാണണം എന്ന് വി മുരളീധരന്‍ മറുപടി പറയുകയും ചെയ്തു.
തുടര്‍ന്ന് അവതാരക ഷാനി പ്രഭാകര്‍ അമിത് ഷായുടെ വീഡിയോ സംപ്രേഷണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നിങ്ങളുടെ സര്‍ക്കാരിനെ തുടച്ചുനീക്കും എന്നായിരുന്നു അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്.
1500ല്‍ അധികം ഡി.വൈ.എഫ്.ഐക്കാരെ വെച്ച് ശബരിമലയിലെ അയ്യപ്പ ഭക്തമാരെ അടിച്ച് അമര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന്‍ താക്കീത് നല്‍കാന്‍ ആഗ്രഹിക്കുകയാണ് ഈ മര്‍ദ്ദന സമീപനം, ഈ അടിച്ചമര്‍ത്തല്‍ സമീപനമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഈ സര്‍ക്കാരിനെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നായിരുന്നു വി മുരളീധരന്‍ പ്രസംഗം തര്‍ജമ ചെയ്തത്.
തുടര്‍ന്ന് ഈ കാര്യത്തില്‍ തര്‍ക്കമില്ലെല്ലോ എന്ന് ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് തര്‍ക്കമുണ്ടെല്ലോ മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോയാല്‍ ഈ സര്‍ക്കാരിനെ താഴെയിറക്കും വെറുതെയിരിക്കുന്ന സര്‍ക്കാരിനെയല്ല മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ താഴെയിറക്കും അതിലെന്താണ് തെറ്റ് എന്ന് വി മുരളീധരന്‍ ചോദിച്ചു.
അങ്ങിനെ താങ്കള്‍ പറഞ്ഞിട്ടില്ല എന്നാണ് ആദ്യം പറഞ്ഞത് എന്ന് അവതാരക ഷാനി ചോദിച്ചു എന്നാല്‍ വീണ്ടും അതിനെ ന്യായികരിക്കാന്‍ ശ്രമിച്ച മുരളീധരനോട് ശരി താഴെയിറക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് തെല്‍ല്ലോ എന്ന് അവതാരക ചോദിച്ചതോടെ ം താഴേയിറക്കും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങിനെയൊരിക്കലും പറഞ്ഞിട്ടില്ല എന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു.
തുടര്‍ന്ന് അവതാരക ചര്‍ച്ച പ്രേക്ഷകര്‍ കാണുകയാണെന്നും പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവാണ് താങ്കള്‍ എന്ന് ഓര്‍മ്മിപ്പിക്കുകയും അടുത്ത ചോദ്യത്തിലേക്ക് കടക്കുകയുമായിരുന്നു.