കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിനെ തുടര്‍ന്ന് താരസംഘടനയായ അമ്മ യോഗം ചേരുന്നു. ജനുവരി 9 നാണ് അമ്മ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്.
യോഗത്തിലേക്ക് ഷെയ്‌നിനെ വിളിച്ചുവരുത്തും. തുടര്‍ന്ന് താരത്തിന്റെ നിലപാട് അറിഞ്ഞ ശേഷം നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം മാപ്പുചോദിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്.വിഷയം രമ്യമായി പരിഹരിക്കണമെന്നാണു കത്തില്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ മാപ്പ് അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുത്തത്. നേരത്തേയും വിവാദ പ്രസ്താവനയില്‍ ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളുടെ സംഘടന നേരത്തേ രംഗത്തെത്തിയിരുന്നു. സംഘടനാ പ്രസിഡണ്ട് എം. രഞ്ജിത്താണ് ഇക്കാര്യത്തിലുള്ള നിര്‍മ്മാതാക്കളുടെ നിലപാട് അറിയിച്ചത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്‌നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നും എം. രഞ്ജിത്ത് പറഞ്ഞിരുന്നു.
DoolNews Video