|

ഷെയ്ന്‍ വാട്‌സണ്‍ വിരമിച്ചതായി റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ഓസ്ര്‌ടേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അവസാന മത്സരത്തിന് ശേഷം സഹതാരങ്ങളോട് താന്‍ വിരമിക്കുന്നതായി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2018 വാട്‌സണ്‍ വിരമിച്ചിരുന്നു. ആ വര്‍ഷം വാട്‌സണെ ചെന്നൈ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു.

2018 ലെ ഫൈനലില്‍ സെഞ്ച്വറി നേടിയ വാട്‌സന്റെ മികവില്‍ ചെന്നൈ കിരീടം നേടിയിരുന്നു.

ഐ.പി.എല്‍ തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു വാട്‌സണ്‍. പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന് നേടിക്കൊടുക്കുന്നതില്‍ വാട്‌സണ്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും വാട്‌സണ്‍ ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്.

145 മത്സരങ്ങള്‍ ഐ.പി.എല്ലില്‍ വാട്‌സണ്‍ കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ്ക്കായി 59 ടെസ്റ്റും 190 ഏകദിനങ്ങളും 58 ടി-20യും കളിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shane Watson Retires from All forms of Cricket