ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനാണ് സാധിച്ചത്.
First 𝐖 is always special 💙❤️#YehHaiNayiDilli #IPL2024 #DCvCSK pic.twitter.com/F1rBAcK47L
— Delhi Capitals (@DelhiCapitals) March 31, 2024
മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന്റെ ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് പ്രിത്വി ഷാ നടത്തിയത്. 27 പന്തില്‍ 43 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളും രണ്ട് സിക്‌സുകളും ആണ് പ്രിത്വി അടിച്ചെടുത്തത്. ഈ സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ മിന്നും പ്രകടനം പുറത്തെടുക്കാന്‍ പ്രിത്വിക്ക് സാധിച്ചത് ഏറെ ശ്രദ്ധേയമായി.
𝐒𝐨 𝐟𝐚𝐫 𝐬𝐨 𝐂𝐥𝐚𝐬𝐬𝐲 🤌🏻#YehHaiNayiDilli #IPL2024 #DCvCSK pic.twitter.com/tKVrYJiHKd
— Delhi Capitals (@DelhiCapitals) March 31, 2024
ഇപ്പോഴിതാ പ്രിത്വി ഷായുടെ ഈ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. പ്രിത്വി ഷാക്ക് ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാവാന്‍ സാധിക്കുമെന്നാണ് ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞത്. ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരം.
‘ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി പ്രിത്വി കളിക്കുന്ന മികച്ച പ്രകടനങ്ങള്‍ ഞാന്‍ കണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. എപ്പോഴും കളിക്കളത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനുള്ള ഒരു മനോഭാവം അവന്‍ ഉണ്ടായിരിക്കണം. അവന്റെ ഉള്ളില്‍ ഇപ്പോഴും ഒരു തീയുണ്ടെങ്കില്‍ ഞാന്‍ പറയും അവനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന്. ലോകത്തിലെ മറ്റേതൊരു ബാറ്ററേക്കാളും കൂടുതല്‍ റണ്‍സ് നേടാന്‍ അവന് സാധിക്കും,’ ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞു.
2022 ഐ.പി.എല്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 283 റണ്‍സും തൊട്ടടുത്ത സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 106 റണ്‍സും താരം നേടി. ഈ മിന്നും ഫോം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ദല്‍ഹി ആരാധകര്‍.
ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. വിശാഖപട്ടണം ആണ് വേദി.
Content Highlight: Shane Watson praises Prithvi Shaw