| Tuesday, 25th May 2021, 7:39 pm

മൂന്ന് ലെജന്‍ഡ്‌സും ഒരു ഫ്രൈമല്‍; ഷെയ്ന്‍ വോണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ് ഒരു ചിത്രമാണ് ഈ മണിക്കൂറികളിലെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച.

ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും വെസ്റ്റന്‍ഡീസ് താരം ബ്രെയ്‌ന ലാറയുടെയും ഒപ്പമിള്ള ചത്രമാണ് വോണ്‍ പോസ്റ്റ് ചെയ്തത്. മൂന്ന് ലെജന്‍ഡസിനെ ഒരു ഫ്രൈമല്‍ കണ്ടതോടെ ആരാധകരും ഹാപ്പിയായി.

തങ്ങളുടെ പ്രതാപകാലത്ത് വ്യത്യസ്ത ടീമുകളിലായി പരസ്പരം ഏറ്റുമുട്ടിയിരുന്നെങ്കിലും തങ്ങള്‍ മൂന്ന് പേരും അന്നും ഇന്നും നല്ല സുഹൃത്തുക്കളാണെന്ന് ഷെയിന്‍ ചിത്രത്തിന് താഴെ കുറിച്ചു.

‘മൈതാനത്തെ മികച്ച പോരാട്ടങ്ങളിലും ഫീല്‍ഡിലെ മികച്ച സുഹൃത്തുക്കള്‍. എല്ലായ്‌പ്പോഴും ഞങ്ങള്‍ മൂന്നുപേരും ശരിയായ മനോഭാവത്തോടെ കളി ആസ്വദിക്കാനും കളിക്കാനും പരമാവധി ശ്രമിച്ചു, ഒപ്പം ഞങ്ങള്‍ ആളുകളുടെ വിനോദത്തിനായി ശ്രദ്ധിച്ചു,’ എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ന്‍ വോണ്‍ ചിത്രം പോസ്റ്റ് ചെയ്തത്.

കുറഞ്ഞ സമയം കൊണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തത്. ലെജന്‍ഡസിനെ ഒരുമിച്ച് കണ്ടതിലുള്ള സന്തോഷവും ആരാധകര്‍ കമന്റുളായി പങ്കുവെച്ചു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ശേഷവും വിവിധ ടൂര്‍ണമെന്റുകളില്‍ കമന്റേറ്റര്‍മാരായി തിരക്കിലാണ് ലാറയും വോണും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ വ്യക്തിയാണ് ഷെയിന്‍ വോണ്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS : Shane Warne posted a picture of himself with cricket legends Sachin Tendulkar and West Indies cricketer Braina Lara.

We use cookies to give you the best possible experience. Learn more