ന്യൂദല്‍ഹി: “സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ജേഴ്സി അണിയാന്‍ പോകുന്നു”. വാര്‍ത്ത കേട്ട് അതിശപ്പെടുകയൊന്നും വേണ്ട. ഇംഗ്ലീഷ് ജേഴ്‌സിയില്‍ വീണ്ടും പന്ത് എടുക്കാനല്ല താരം ഒരുങ്ങുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുമായുള്ള ബെറ്റ് പരാജയപ്പെട്ടതാണ് വോണിനെ ഇംഗ്ലണ്ട് ജേഴ്‌സി അണിയിപ്പിക്കുന്നത്.
Also read അമ്മയാവലാണ് പെണ്ണിന്റെ ഉത്തരവാദിത്വമെന്ന് പെണ്‍കുട്ടികളോട് ആര്‍.എസ്.എസ് വനിതാ വിഭാഗം
രണ്ടു പേരും തമ്മിലുള്ള സംഭാഷണത്തില്‍ ഇടപെട്ട ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് മത്സരം പോലും ജയിക്കില്ലെന്ന വാദവും മുന്നോട്ട് വച്ചു. താരത്തെ തെിര്‍ത്ത ഗാംഗുലിയാകട്ടെ ബെറ്റ് വയ്ക്കാന്‍ വല്ലുവിളിക്കുകയും ചെയ്തു. വെല്ലുവിളി ഏറ്റെടുത്ത വോണ്‍ ബെറ്റിന് സമ്മതിച്ചു.
എന്നാല്‍ വോണിന്റെയും ക്ലര്‍ക്കിന്റെയും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ശനിയാഴ്ചത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 40 റണ്‍സിന് പരാജയപ്പെട്ട് ഓസീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗാംഗുലി ബെറ്റില്‍ വിജയിച്ചതോടെ ഗാംഗുലിക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിനായി താന്‍ ഇംഗ്ലണ്ട് ജേഴ്‌സി അണിയുമെന്ന് വോണ്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
.@SGanguly99 You win our bet mate. I will find an England shirt and wear it all day ! ?????????????
— Shane Warne (@ShaneWarne) June 11, 2017