| Wednesday, 7th November 2018, 12:25 pm

മുഹമ്മദ് കൈഫിന് ഈഗോ; രവീന്ദ്ര ജഡേജയ്ക്ക് അച്ചടക്കമില്ല; തുറന്ന് പറച്ചിലുമായി വോണിന്റെ ആത്മകഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മാന്ത്രിക് സ്പിന്നര്‍ ഷൈന്‍ വോണ്‍ തന്റെ ആത്മകഥയായ നോസ്പിന്നിലാണ് ഇന്ത്യന്‍ താരങ്ങളെ വിലിരുത്തിയത്. ഐ.പി.എല്‍ കളിക്കാനെത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളോട് അടുത്ത് ഇടപെഴകിയതെന്നും അതോടെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും വോണ്‍ പറയുന്നു.

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിനെ ഈഗോയുള്ള താരമെന്നാണ് വോണ്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരന്‍ ആയിരിക്കെ ഉണ്ടായ സംഭവമാണ് വോണ്‍ ഓര്‍ത്തെടുക്കുന്നത്.

Image result for mohammed kaif at rajasthan royals

രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍ അവരുടെ റൂമിന്റെ താക്കോല്‍ വാങ്ങി റൂമിലേക്ക് പോയി, നിമിഷങ്ങള്‍ക്കുള്ളില്‍ കൈഫ് തിരിച്ച് വരുന്നു.

ഞാന്‍ ഹോട്ടല്‍ ഉടമയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.കൈഫ് നേരെ വന്ന് റിസപ്ഷനിസ്റ്റിനോട് പറഞ്ഞു. “ഞാന്‍ കൈഫാണ്!

ALSO READ: ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ആചാരലംഘനത്തിനെതിരെ ഹൈക്കോടതിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജി

“അതെ, ഞാന്‍ എങ്ങനെയാണ് സഹായിക്കേണ്ടത്” റിസപ്ഷനിസ്റ്റ് ചോദിച്ചു. വിണ്ടും അദ്ദേഹം ഞാന്‍ കൈഫാണ് എന്ന് ആക്രോശിക്കുന്നു

ഞാന്‍ കൈഫിനോട് പറഞ്ഞു “എല്ലാം ശരിയാകും കൂട്ടുകാരാ””അതെ, ഞാന്‍ കൈഫാണ്”!

“അവര്‍ക്ക് നിങ്ങളെ അറിയുമായിരിക്കും, “നിങ്ങള്‍ എന്താണ് ചോദിക്കുന്നത്? എന്താണ് കൂട്ടുകാരാ നിങ്ങളുടെ ആവശ്യം”? വോണ്‍ ചോദിച്ചു.

“മറ്റുള്ളവരെ പോലെ എനിക്കും ചെറിയ റൂമാണ് കിട്ടിയിട്ടുള്ളത്”, കൈഫ് പറഞ്ഞു.”നിങ്ങള്‍ക്ക് വലിയ റൂമാണോ ആവശ്യം””അതെ, ഞാന്‍ കൈഫാണ് അദ്ദേഹം ആവര്‍ത്തിച്ചു.

ഞാന്‍ മുതിര്‍ന്ന ഇന്ത്യന്‍ രാജ്യാന്തര താരമാണ്. അതുകൊണ്ട് എനിക്ക് വലിയ റൂം കിട്ടണം. എന്നാണ് കൈഫ് പറയുന്നതെന്ന് എനിക്ക് മനസിലായി, വോണ്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരേപോലെത്തെ റൂമാണ് കിട്ടിയിട്ടുള്ളത്. കൂടുതല്‍ ആളുകളുമായി സംസാരിക്കാനുള്ളതിനാല്‍ എനിക്ക് മാത്രമാണ് വലിയ റൂമുള്ളത്.ഹോ! കൈഫ് തിരിഞ്ഞ് നടന്നു.

മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളെല്ലാം പ്രത്യേക പരിഗണന ആഗ്രഹിക്കുന്നതായും വോണ്‍ പ്രതികരിച്ചു. മുന്‍താരം മുനാഫ് പട്ടേലിന്റെ നര്‍മബോധവും വോണ്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

ഒരു ദിവസം ബസിന്റെ പിന്‍സീറ്റില്‍ മുനാഫ് പട്ടേലിനൊപ്പം ഇരിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു, താങ്കള്‍ക്ക് എത്ര വയസായി

നിങ്ങള്‍ക്ക് എന്റെ വയസാണോ അതോ, ഐ.പിഎല്ലിലെ പ്രായമാണോ അറിയേണ്ടത്, മുനാഫിന്റെ മറു ചോദ്യംനിന്റെ പ്രായം എത്രയാണെന്നാണ് അറിയേണ്ടത്, വോണ്‍ പറഞ്ഞു. എന്നാല്‍ മുനാഫിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു.

ALSO READ: അമേരിക്കന്‍ ഉപരോധം വിലപോവില്ല, ആവശ്യമുള്ള എണ്ണ വിറ്റു കഴിഞ്ഞെന്ന് ഇറാന്‍

എനിക്ക് 24 ആയി. പക്ഷേ എന്റെ യഥാര്‍ത്ഥ വയസ് 34 ആണ്. ഞനിപ്പോഴും നിങ്ങളോട് പറയുന്നത് 24 ആണ് എന്നാണ്. കാരണം ഐ.പി.എല്‍ കളിക്കാന്‍ 24 ആണ് ഉത്തമം. 34കാരനാണെങ്കില്‍ എന്നെ ആരും എടുക്കില്ല. ഇനി 28കാരനാണെങ്കില്‍ ജനങ്ങള്‍ ചിന്തിക്കും ഇയാള്‍ക്കിനിയും കുറച്ച് സമയം കൂടിയുണ്ട്. ഒരു 20കാരനായി ഏറെ നാള്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും മുനാഫ് പറഞ്ഞു.

രവീന്ദ്ര ജഡേജ അച്ചടക്കമില്ലാത്ത താരമായിരുന്നെന്നും അദ്ദേഹം പറയുന്നു.പലപ്പോഴും ജഡേജ പരിശീലനത്തിന് വൈകിയാണ് എത്തുകയെന്ന് വോണ്‍ പുസ്തകത്തില്‍ എഴുതുന്നു.

ഐ.പി.എല്ലില്‍ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു വോണ്‍. ടീമിനെ കിരീടത്തിലെത്തിക്കുന്നതിലും നിര്‍ണായക പങ്കാണ് വോണ്‍ വഹിച്ചത്.

We use cookies to give you the best possible experience. Learn more