| Friday, 27th December 2019, 1:48 pm

നിര്‍മാതാക്കളോട് മാപ്പപേക്ഷയുമായി ഷെയ്ന്‍ നിഗം; നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ മാപ്പുചോദിച്ച് നടന്‍ ഷെയ്ന്‍ നിഗം. മാപ്പ് ചോദിച്ചുകൊണ്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ കത്തയച്ചു.

വിഷയം രമ്യമായി പരിഹരിക്കണമെന്നാണു കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മാപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കത്തിലുള്ളത് ഖേദപ്രകടനം മാത്രമാണെന്ന് അവര്‍ പറഞ്ഞതായി ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേയും വിവാദ പ്രസ്താവനയില്‍ ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നതെന്നും ഷെയ്ന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയതെന്നും ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കളുടെ സംഘടന നേരത്തേ രംഗത്തെത്തിയിരുന്നു. സംഘടനാ പ്രസിഡണ്ട് എം. രഞ്ജിത്താണ് ഇക്കാര്യത്തിലുള്ള നിര്‍മ്മാതാക്കളുടെ നിലപാട് അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ലെന്നും എം. രഞ്ജിത്ത് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more