സിനിമകള്‍ക്ക് വരുന്ന റിവ്യൂകളെ പറ്റി സംസാരിക്കുകയാണ് ഷെയിന്‍ നിഗം. ഒരു സിനിമ ഇഷ്ടമായില്ലെന്ന് പറയുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ലെന്നും താരം പറയുന്നു.
പത്ത് പേര്‍ സിനിമയെ പറ്റി മോശം പറയുമ്പോള്‍ ബാക്കിയുള്ള എല്ലാവര്‍ക്കും കൂടെ പറയാനുള്ള പ്രവണതയുണ്ടാകും, പതിനൊന്നാമത്തെ ആള്‍ക്ക് നിജസ്ഥിതി മനസിലാക്കി അതിനെ പറ്റി കമന്റിടാന്‍ തോന്നുന്നത് കുറവാണെന്നും ഷെയിന്‍ പറയുന്നുണ്ട്. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയിന്‍ നിഗം.
‘ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ വ്യത്യസ്തമാണ്. സിനിമയെ സംബന്ധിച്ചിടത്തോളം മിക്‌സഡ് ഇന്‍ട്രസ്റ്റുകളുണ്ടാവും. ഇഷ്ടമായില്ലെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല.
ഒരു സിനിമ കണ്ടിട്ട് ഇഷ്ടമായവരുണ്ടാകും. ഇനി ചിലപ്പോള്‍ കണ്ടാല്‍ ഇഷ്ടമാകാന്‍ സാധ്യതയുള്ളവരും ഉണ്ടാകാം. എന്നാല്‍ വിമര്‍ശനങ്ങള്‍ കേട്ട് ഒരു മുന്‍വിധിയാലെ പോയാല്‍ അവര്‍ക്ക് സിനിമ ഇഷ്ടപ്പെടണമെന്നില്ല.
പത്ത് പേര്‍ പറയുമ്പോള്‍ ബാക്കിയുള്ള എല്ലാവര്‍ക്കും കൂടെ പറയാനുള്ള പ്രവണതയുണ്ടാകും. കാരണം അങ്ങനെയാണ് സൊസൈറ്റി നമ്മളെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പത്ത് പേര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ പതിനൊന്നാമത്തെ ആള്‍ക്ക് നിജസ്ഥിതി മനസിലാക്കി അതിനെ പറ്റി കമന്റിടാന്‍ തോന്നുന്നത് കുറവാണ്.
അങ്ങനെയുണ്ടെങ്കില്‍ തന്നെ അതിനെ ആളുകള്‍ അധികം സെലിബ്രറ്റ് ചെയ്ത് കണ്ടിട്ടില്ല. ചിലപ്പോള്‍ ആ പത്തുപേര്‍ പറയുന്നത് ശരിയോ തെറ്റോ എന്തുതന്നെയുമാകട്ടെ ആ പതിനൊന്നാമത്തെ ആള്‍ക്കും അത് തന്നെ പറയാന്‍ തോന്നും.
അതുകൊണ്ട് എനിക്ക് തോന്നുന്നത് ഈ റിവ്യു സിസ്റ്റം ഒരു പരിധി വരെ നല്ലതാണ്. പക്ഷെ ആ പരിധി കഴിഞ്ഞാല്‍ ഹെല്‍ത്തിയായി തോന്നുന്നില്ല. സിനിമയെ ഉദ്ധരിക്കുന്ന തരത്തിലേക്ക് അത് വരുന്നതായി എനിക്ക് തോന്നുന്നില്ല,’ ഷെയിന്‍ നിഗം പറയുന്നു.
അതേസമയം സണ്ണി വെയ്‌നും ഷെയിന്‍ നിഗവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘വേല’. ക്രൈം ഡ്രാമ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. നവംബര്‍ പത്തിനാണ് ‘വേല’ തിയേറ്ററുകളില്‍ എത്തുന്നത്.
പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്. മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രമായി സണ്ണി വെയ്‌നും അഭിനയിക്കുന്നുണ്ട്.
Content Highlight: Shane Nigam Talks About Movie Reviews