| Thursday, 9th May 2024, 12:36 pm

സുഷിന്റെ ഏറ്റവും ബെസ്റ്റ് സോങ് 'തീരമേ' ഒന്നുമല്ല, മറ്റൊന്നാണ്: ഷെയ്ൻ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയ ഷെയ്ന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സിനിമയിലെ നായകനിരയിലേക്കെത്തുന്നത്.

2016ല്‍ പുറത്തിറങ്ങിയ കിസ്മത്താണ് ഷെയ്നിന്റെ നായകനായുള്ള ആദ്യ സിനിമ. അവിടെ നിന്നങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു നടന്‍.

തന്റെ സിനിമ ജീവിതത്തെ കുറിച്ചും സിനിമ കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം. സുഷിന്‍ ശ്യം എന്ന പേര് ലോകം മൊത്തം കേള്‍ക്കുമെന്ന് താന്‍ നേരത്തെ ഉറപ്പിച്ചിരുന്നെന്നും, കിസ പാതിയില്‍ എന്ന പാട്ടാണ് തനിക്ക് സുഷിന്റെ ബെസ്റ്റ് സോങ്ങായി തോന്നിയതെന്നും പറയുകയാണ് ഷെയ്ന്‍. സുഷിന്‍ ശ്യംമിനെ ആദ്യമായി കണ്ടപ്പോഴുള്ള വിശേഷങ്ങള്‍ ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന യൂട്യുബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം.

‘ഞാന്‍ സുഷിനെ അദ്യമായി കാണുന്നത്, അത് ഒരു അടിപൊളി സീനായിരുന്നു. കിസ്മത്ത് മ്യൂസിക് ചെയ്യാനായിട്ടാണ് സുഷിനെ കണക്ക്റ്റ് ചെയ്യുന്നത്, സുഷിന്‍ അപ്പോള്‍ എഴായിരം കണ്ടി (ലോര്‍ഡ് ലിവീങ്‌സ്റ്റണ്‍ 7000 കണ്ടി) എന്ന സിനിമക്ക് ബാക്ക്ഗ്രൗണ്ട് ചെയ്തിട്ടൊള്ളു, അത് അത്ര പേര്‍ക്ക് അറിയില്ല അങ്ങനെ സുഷിനെ കാണാന്‍ വേണ്ടി പോയി. ഹര്‍ത്താല്‍ ഉള്ളൊരു ദിവസം എന്റെ ബൈക്ക് എടുത്ത് സുഷിനെ പിക് ചെയ്ത് സ്റ്റുഡിയോയില്‍ വന്ന് പടം ഇരുത്തി കാണിച്ചു.

കുറച്ച് നേരം ഞങ്ങള്‍ ഇരുന്ന് സംസാരിച്ചു, അത് കഴിഞ്ഞ് കിസ പാതിയില്‍ എന്ന ട്രാക്ക് പുള്ളിക്കാരന്‍ ചെയ്തു. അത് ഞാന്‍ അന്ന് കേട്ടു അപ്പോള്‍ മൈന്റില്‍ ഉറപ്പിച്ചു സുഷിന്‍ ശ്യം എന്ന പേര് ഇനി ലോകം മൊത്തം കേള്‍ക്കും എന്നുള്ളത്, കാരണം ഭയങ്കര പുതിയ പ്രൊഡക്ഷനില്‍ വളരെയധികം ഹാര്‍ട്ട് ടച്ചായ പാട്ടാണ് കിസ പാതിയില്‍.

ഇതുവരെ സുഷിന്‍ ചെയ്തതില്‍ അവന്റെ ഏറ്റവും ബെസ്റ്റ് സോങ്ങ് ഇതാണെന്ന് ഞാന്‍ പറയും, അത് കഴിഞ്ഞിട്ടെ തീരമേ പോലും ഞാന്‍ പറയുകയൊള്ളു. കാരണം കിസ പാതിയില്‍ സോങ്ങിന്റെ ലിറിക്‌സാണങ്കിലും മനോഹരമാണ് അതുപോലെ പ്രൊഡക്ഷന്‍ ക്വാളിറ്റിയും അടിപൊളിയാണ്. എനിക്ക് വളരെ ഇഷ്ട്ടമാണ് സുഷിന്‍ ശ്യമിന്റെ മ്യൂസിക്’ ഷെയ്ന്‍ പറഞ്ഞു.

Content Highlight: Shane Nigam Talk About Sushin Shyam

We use cookies to give you the best possible experience. Learn more