Entertainment news
ഹിമാലയത്തില്‍ നിന്ന് മല ഇറങ്ങി വന്നപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എന്നോട് ചോദിച്ചു 'ഇതൊക്കെ എങ്ങനെ പറ്റുന്നുവെന്ന്'; കളറായി ഉല്ലാസം ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 28, 02:43 pm
Saturday, 28th May 2022, 8:13 pm

ഷെയ്ന്‍ നിഗം പ്രധാന വേഷത്തില്‍ എത്തുന്ന ഉല്ലാസം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ‘സത്യംവീഡിയോസ്’ എന്ന യുടൂബ് ചാനലിലാണ് ടീസര്‍ റീലീസ് ചെയ്തിരിക്കുന്നത്. നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പവിത്രാ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഷെയിന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിവരും ചിത്രത്തില്‍ പ്രധന വേഷത്തില്‍ എത്തുന്നുണ്ട്.

ഷാന്‍ റഹ്മാന്റെതാണ് സംഗീതം. ഗോപി സുന്ദറാണ് ചിത്രത്തിലെ ബി.ജി.എം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംഘം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.

ഷെയ്ന്‍ നിഗം നായകനായി ഏറ്റവും ഒടുവില്‍ തീയറ്ററില്‍ റീലീസ് ചെയ്ത ചിത്രം വെയിലാണ്. സോണി ലിവിലൂടെ പുറത്ത് വന്ന ഷെയ്ന്‍ പ്രധാന കഥാപാത്രമായ ഭൂതകാലത്തിലെ അഭിനയത്തിന് രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

Content Highlights : Shane Nigam Staring Ullasam Movie Teaser Release