| Sunday, 26th May 2024, 4:39 pm

മമ്മൂക്ക ചെയ്യുന്ന ആ ഒരു കാര്യം ഇന്ത്യയിലെ മറ്റ് സൂപ്പര്‍സ്റ്റാറുകള്‍ മാതൃകയാക്കേണ്ടതാണ്: ഷെയിന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി ഒന്നും പ്രൂവ് ചെയ്യാനില്ലെന്നും എല്ലാതരം സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ടെന്നും ഷെയ്ന്‍ നിഗം. 400ലധികം സിനിമകളില്‍ അഭിനയിച്ച് പ്രൂവ് ചെയ്ത മമ്മൂട്ടി ഇപ്പോഴും അപ്‌ഡേറ്റായി നില്‍ക്കുന്നത് തന്നെപ്പോലുള്ള യുവനടന്മാര്‍ക്ക് മാതൃകയായിട്ടുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു. പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്.

ഇപ്പോഴും വ്യത്യസ്ത തരത്തിലുള്ള സ്‌ക്രിപ്റ്റുകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്നത് മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍സ്റ്റാറുകള്‍ കണ്ടു പഠിക്കേണ്ടതാണെന്നും ഷെയ്ന്‍ പറഞ്ഞു. ഈ പ്രായത്തിലും മമ്മൂട്ടിയെപ്പോലൊരു നടന്‍ തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റുകള്‍ അപ്പ്രിഷിയേറ്റ് ചെയ്യേണ്ടതാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ എപ്പോഴെങ്കിലും പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്.

‘തീര്‍ച്ചയായിട്ടും, ഇതെല്ലാം അപ്പ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യമാണ്. മമ്മൂക്കയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഓള്‍റെഡി പ്രൂവ് ചെയ്ത ഒരാളാണ്. അത്രയധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എണ്ണമെടുക്കാന്‍ നിന്നാല്‍ നമുക്ക് എല്ലാ സിനിമകളും പറയാന്‍ പറ്റില്ല. ആ ഒരു കാര്യം മനസില്‍ ഉണ്ടെങ്കില്‍ പോലും ഈ പ്രായത്തില്‍ അദ്ദേഹം ഇങ്ങനെ അപ്‌ഡേറ്റായി നില്‍ക്കുന്നത് വളരെയധികം അപ്പ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യമാണ്. ബാക്കി ഇന്‍ഡസ്ട്രിയിലുള്ള സൂപ്പര്‍സ്റ്റാറുകള്‍ ഈ ഒരു കാര്യം മാതൃകയാക്കണം.

മമ്മൂക്കയില്‍ നിന്ന് ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി അനലൈസ് ചെയ്യുക. എന്നിട്ട് അവിടെ നമുക്ക് എന്തൊക്കെ സാധിക്കാന്‍ കഴിയുമെന്ന് ഒരു വിഷന്‍ സെറ്റ് ചെയ്ത് അതിന് വേണ്ടി പരിശ്രമിക്കുക എന്നതാണ്. അതിന് വേണ്ടിയാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്,’ ഷെയ്ന്‍ പറഞ്ഞു.

Content Highlight: Shane Nigam saying superstars of Other industries must follow Mammootty’s script selection

Latest Stories

We use cookies to give you the best possible experience. Learn more