| Saturday, 14th December 2019, 11:06 am

' ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേടാ'; ആഘോഷമായി വലിയ പെരുന്നാള്‍ ട്രെയിലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയ്ന്‍ നിഗം നായകനാകുന്ന വലിയ പെരുന്നാള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു മിനുട്ട് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആക്ഷനും കോമഡിയും പ്രണയവും എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

‘ ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേടാ എന്ന മാസ്സ് ഡയലോഗുമായാണ് ഷെയ്ന്‍ നിഗം ട്രെയിലറില്‍ എത്തുന്നത്.

നിലവില്‍ ഷെയ്‌ന് നേരെ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയെന്നോണമാണ് ട്രെയിലറിലെ ചില രംഗങ്ങളും ഡയലോഗുകളും. ഷെയിനിന്റെ കിടിലന്‍ നൃത്തചുവടുകളും ആക്ഷന്‍ രംഗങ്ങളും ട്രെയിലറിലുണ്ട്.

നവാഗതനായ ഡിമല്‍ ഡെന്നിസും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്ന് തിരക്കഥയെഴുതി ഡിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയിന്‍ എത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷെയിനിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അന്‍വര്‍ റഷീദ് ഷുഹൈബ്, മോനിഷ രാജീവ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more