|

ഷെയ്ന്‍ നിഗത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന; മുഴുവന്‍ സിനിമയില്‍ നിന്നും നിര്‍മ്മാതാക്കള്‍ മാറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ച നടന്‍ ഷെയിന്‍ നിഗത്തിനെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി നിര്‍മ്മാതാക്കളുടെ സംഘടന.

ഷെയ്‌നുമായി കരാറിലായ മുഴുവന്‍ സിനിമകളില്‍ നിന്നും പിന്മാറാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഇത് ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിക്കും. സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ തന്റെ താടിയും മുടിയും ഷെയ്ന്‍ വെട്ടിയിരുന്നു.

അമ്മ അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ന്‍ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷെയ്ന്‍ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് നേരത്തേ രംഗത്തു വന്നിരുന്നു.ചിത്രീകരണത്തിനിടയില്‍ നിന്നും ഷെയ്ന്‍ ഇറങ്ങിപ്പോയതിനെതിരെ നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.

വെയില്‍ സിനിമയ്ക്ക് വേണ്ടി നീട്ടി വളര്‍ത്തിയ താടിയും മുടിയുമാണ് സംവിധായകന്‍ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video