| Monday, 9th December 2019, 12:16 am

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്ഡ് മെഡലില്‍ മലയാളി തിളക്കം; മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി നിവിന്‍; പ്രത്യേക പരാമര്‍ശം നേടി ഷെയ്ന്‍ നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിഹൈന്‍ഡ് വുഡ്‌സിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി നിവിന്‍ പോളിയും പ്രത്യേക പരാമര്‍ശം നേടി ഷെയന്‍ നിഗവും. മൂത്തോന്‍ സിനിമയിലെ അഭിനയത്തിനാണ് നിവിന്‍ പോളിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്.

കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് ഷെയ്‌ന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് ഷെയ്‌നെ തേടി അവാര്‍ഡ് എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിജയ് ദേവരകൊണ്ടയാണ് ഷെയ്‌നിന് പുരസ്‌കാരം നല്‍കിയത്. വിക്രം നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍ കൂടിയാണ് ഷെയ്‌നിന്റെ നേട്ടം.

കരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഷെയ്ന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടന ഷെയ്‌നെ വിലക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടായിരുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മൂത്തോന്‍. സിനിമ വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഒന്നാണ് ബിഹൈന്‍ഡ് വുഡ്‌സ്. ഇന്ത്യയിലെ തന്നെ പ്രധാന താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാന ചടങ്ങാണിത്.

We use cookies to give you the best possible experience. Learn more