| Saturday, 20th January 2024, 11:28 am

'ക്ലൈമാക്‌സില്‍ വലിയ മെഷീന്‍ ഗണ്‍ വെച്ചുള്ള ഫൈറ്റ് ഉണ്ടോ?' തമിഴിലേക്ക് ചുവടുവെച്ച് ഷൈന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്നയും റസൂലും എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് ഇന്ന് യുവനടന്മാരില്‍ സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത നടനാണ് ഷൈന്‍ നിഗം. 2016ല്‍ പുറത്തിറങ്ങിയ കിസ്മത്ത് ആയിരുന്നു ഷൈന്‍ നായകനായ ആദ്യ ചിത്രം. പോയ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ ആര്‍.ഡി.എക്‌സിലൂടെ ആക്ഷന്‍ രംഗങ്ങളും തനിക്ക് ചേരുമെന്ന് തളിയിച്ചു.

ആര്‍.ഡി.എക്‌സിന് ശേഷം ഷൈന്‍ അഭിനയിക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രോമോ കഴിഞ്ഞ ദിവസം പുറത്തു വന്നു. അണ്‍മാസ്‌കിങ് ദ സ്റ്റാര്‍ ഫ്രം മോളിവുഡ് ടു കോളിവുഡ് എന്ന ടാഗ് ലൈനുമായാണ് വീഡിയോ പുറത്തുവന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വല്ലി മോഹന്‍ ദാസ്, നിര്‍മാതാവ് ബി.ജഗദീഷ് എന്നിവര്‍ ഷൈനുമായി നടത്തുന്ന രസകരമായ ചര്‍ച്ചയാണ് വീഡിയോയില്‍ ഉള്ളത്.

ശിവാജി ഗണേശന്റെ പരാശക്തി, രജിനികാന്തിന്റെ മുള്ളും മലരും, വിജയ്‌യുടെ പോക്കിരി എന്നീ സിനിമകളിലെ ഡയലോഗുകള്‍ അവരുടെ ശൈലിയില്‍ ഷൈന്‍ പറയുന്നുണ്ട്. 100 പേര്‍ ബാക്ഗ്രൗണ്ടില്‍ ഡാന്‍സ് കളിക്കുന്ന പാട്ടുണ്ടോ എന്നും ക്ലൈമാക്‌സില്‍ വലിയ മെഷീന്‍ ഗണ്‍ വെച്ചിട്ടുള്ള ഫൈറ്റ് ഉണ്ടാകുമോ എന്നൊക്കെ ഷൈന്‍ ചോദിക്കുന്നുണ്ട്. മദ്രാസ്‌കാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വിക്രം നായകനായി എത്തിയ കോബ്ര എന്ന തമിഴ് സിനിമയില്‍ റോഷന്‍ മാത്യു അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം ഷൈനിനെയായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഡേറ്റ് ഇഷ്യു കാരണം ആ സിനിമ ചെയ്യാന്‍ പറ്റിയില്ല. മദ്രാസ്‌കാരന്റെ മറ്റ് അഭിനേതാക്കളുടെയും ടെക്‌നിഷ്യന്‍സിന്റെയും വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: Shane Nigam first Tamil movie title released

Latest Stories

We use cookies to give you the best possible experience. Learn more