| Tuesday, 21st March 2017, 3:34 pm

സിനിമയെ തൊഴിലായി കണ്ടാല്‍ മടുപ്പുതോന്നും: ഷെയ്ന്‍ നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയെ ഒരു തൊഴിലായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് അതിനെ ഒരു കലയായി കണ്ട് സ്‌നേഹിക്കാനാണ് താത്പര്യമെന്നും പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം.

സിനിമയെ ഇഷ്ടമായതുകൊണ്ടാണ് അത് ചെയ്യുന്നത്. എന്നാല്‍ അത് ഒരു തൊഴിലായി കാണുമ്പോള്‍ മടുപ്പുപോകും. അപ്പോള്‍അതിന്റെ സുഖം പോകുമെന്നും ഷെയ്ന്‍ പറയുന്നു. സിനിമയെപ്പോലെ തന്നെ ഡാന്‍സും ഇഷ്ടമാണെന്നും താരം പറയുന്നു. മനോരമയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശം.

സൈറാബാനു എന്ന ചിത്രത്തിനായി പ്രത്യേകതയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. എന്റെ യഥാര്‍ത്ഥ സ്വഭാവവുമായി ബന്ധമൊന്നുമില്ലാത്ത കഥാപാത്രമാണ് ചിത്രത്തിലേത്.

കൊമേഴ്ഷ്യല്‍ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്ത് പരിചയമൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒന്നു സെറ്റായ വരാന്‍ സമയമെടുത്തു. മഞ്ജുചേച്ചിയും അമലാമാഡവും വലിയ നടിമാരാണ്.


Dont Miss ‘പെണ്ണായി പിറന്നതില്‍ അഭിമാനിച്ചിരുന്നു, പക്ഷെ ഇപ്പോള്‍ പേടിയാണ്’; പിണറായി വിജയന് ഏഴാം ക്ലാസുകാരിയുടെ തുറന്നകത്ത്‌


വലിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് പരിചയമുള്ളവരാണ്. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. തണുപ്പുള്ള ഒരു സ്ഥലത്ത് നിന്ന് ചൂടുള്ള സ്ഥലത്ത് വരുന്ന അവസ്ഥയായിരുന്നു അപ്പോള്‍ പക്ഷേ എല്ലാവരും തനിക്കൊപ്പം നിന്നെന്നും ഷെയ്ന്‍ പറയുന്നു.

കിസ്മത്ത് എന്ന സിനിമ ഇറങ്ങുന്നതിന്റെ മുന്‍പ് തന്നെ ഈ ചിത്രത്തിന്റെ കഥ കേട്ടിരുന്നു. പിന്നെ പല കാരണങ്ങള്‍കൊണ്ടും നീണ്ടുപോകുകയായിരുന്നെന്നും ഷെയ്ന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more