|

'മനപൂര്‍വ്വം ആരെയും വേദനിപ്പിക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് ഷെയിന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഷെയിന്‍ നിഗം. താന്‍ മൂലം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് നടന്‍ ഷെയിന്‍ നിഗം പറഞ്ഞു. മനപൂര്‍വ്വം ആരെയും വേദനിപ്പിക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഷെയിന്‍ വ്യക്തമാക്കി. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റേ വേദിയില്‍ വെച്ചായിരുന്നു ഷെയിന്‍ ഇക്കാര്യം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മനപൂര്‍വ്വം ആരെയും വേദനിപ്പിക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ല. ആ സാഹചര്യത്തില്‍ മാത്രമുണ്ടായിരുന്ന പ്രതികരണമായിരുന്നു അത്. വേദനിച്ചവരോട് മുഴുവന്‍ മാപ്പ്’ ഷെയിന്‍ പറഞ്ഞു.

ഷെയിന്‍ മാപ്പ് പറയണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷെയിനുമായി നേരിട്ട് ചര്‍ക്കില്ലെന്നും സംഘടന പറഞ്ഞിരുന്നു.

മാധ്യമങ്ങളുടെ മുന്നില്‍ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിച്ച ഷെയിന്‍ പരസ്യമായി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരുന്നു അസോസിയേഷന്റെ നിലപാട്. ഷൂട്ടിങ് പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബിങ് പതിനഞ്ച് ദിവസത്തിനുള്ളില്‍ ഷെയിന്‍ പൂര്‍ത്തിയാക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന സംഘടന എക്‌സിക്യുട്ടീവ് കമ്മറ്റി നിലപാടെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ