സ്വപ്രയത്‌നത്തിലൂടെ മലയാള സിനിമയില്‍ സ്വന്തമായി സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് ഷെയ്ന്‍ നിഗം. ചെറിയ റോളുകളിലൂടെ തുടങ്ങിയ അഭിനയജീവിതം പിന്നീട് നായകവേഷങ്ങളിലേക്കും ഷെയ്‌നെ എത്തിക്കുകയായിരുന്നു.
ഇതിനിടയില്‍ നിരവധി യുവതാരങ്ങള്‍ക്കൊപ്പവും ഷെയ്ന്‍ അഭിനയിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസിലിനൊപ്പവും പറവയില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും ഷെയ്ന്‍ തിളങ്ങി.
യുവതാരങ്ങളില്‍ ഏറ്റവും അടുപ്പമുള്ളത് ആരുമായിട്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷെയ്ന്‍ നിഗം.
‘പ്രണവിനെ ഇതുവരെ കണ്ടിട്ടില്ല. കാണാനൊരു അവസരം ഉണ്ടായിട്ടില്ല. ദുല്‍ഖറിക്കയുടെ കൂടെയും ഫഹദിക്കായുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. സംസാരിക്കാന്‍ ഫ്രണ്ട്‌ലിയായിട്ട് തോന്നിയിട്ടുള്ളത് ദുല്‍ഖറിക്ക തന്നെയാണ്. ഫഹദിക്ക ആക്റ്റിങ്ങ് രീതിയിലേക്ക് പോകുന്നയാളാണ്. നമുക്ക് വളരെ സീനിയറായി തോന്നുന്നയാളാണ്. ദുല്‍ഖറിക്ക കുറച്ചുകൂടി കമ്പനിയാണ്,’ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.
അതേസമയം ഷെയ്‌ന്റെ ഏറ്റവും പുതിയ ചിത്രമായ ഉല്ലാസം ജൂലൈ ഒന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യം മുതല്‍ അവസാനം വരെ ഫണ്ണിലൂടെ പോകുന്ന പടമാണ് ഉല്ലാസമെന്നും റൊമാന്റിക് കോമഡി ജോണറാണ് ചിത്രം ഒരുക്കിയതെന്നും ഷെയ്ന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ജീവന്‍ ജോജോയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ പവിത്ര ലക്ഷ്മിയാണ് നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Content Highlight: Shane Nigam answers the question about who he is closest to among the young actors of malayalam