രാജസ്ഥാന്‍ റോയല്‍സില്‍ പുതിയ വഴിത്തിരിവ്; പരിശീലക ടീമില്‍ ഇനി ന്യൂസിലാന്‍ഡ് ഇതിഹാസവും
Cricket
രാജസ്ഥാന്‍ റോയല്‍സില്‍ പുതിയ വഴിത്തിരിവ്; പരിശീലക ടീമില്‍ ഇനി ന്യൂസിലാന്‍ഡ് ഇതിഹാസവും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd October 2023, 6:35 pm

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്‍ ലോകമെമ്പാടുമുള്ള ക്രക്കറ്റ് പ്രേമികള്‍ക്ക് നല്‍കുന്ന ആവേശം അതിരുകള്‍ക്കപ്പുറമാണ്. 2024ല്‍ വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചിങ് സംഘത്തിലെ മാറ്റം ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ്.

ഇപ്പോള്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് ന്യൂസിലാന്‍ഡ് ഇതിഹാസം ഷെയ്ന്‍ ബോണ്ട് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുകയാണ്. കിവീസിന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായ ബോണ്ടിനെ അസിസ്റ്റന്റ് കോച്ചും ബൗളിങ് കോച്ചുമായാണ് തെരഞ്ഞെടുത്തത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറായ കുമാര്‍ സങ്കക്കാരയാണ് ഇ ഒരു പ്രസ്താവനയിലാണ് ഫ്രാഞ്ചൈസിയിലേക്ക് ബോണ്ടിനെ സ്വാഗതം ചെയ്തതറിയിച്ചത്.

‘ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറില്‍ ഒരാളാണ് ഷെയ്ന്‍. ഐ.പി.എല്ലിലും ഇന്ത്യന്‍ ക്രിക്കറ്റിലും വര്‍ഷങ്ങളോളം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളിക്കാരെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രയത്നിക്കുന്ന അദ്ദേഹത്തെ ഫ്രാഞ്ചൈസിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്.’ സങ്കക്കാര പറഞ്ഞു.

2001 നും 2009 നും ഇടയില്‍ കിവീസിനായി 18 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. കൂടാതെ 2012 മുതല്‍ 2015 വരെ കിവീസിന്റെ ബൗളിങ് പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം. ഐ.പി.എല്ലില്‍ നാല് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനുവേണ്ടി 2015 മുതല്‍ 2023 വരെ അദ്ദേഹം പരിശീലകസ്ഥാനത്ത് നില്‍ണായക പങ്ക് വഹിച്ചിരുന്നു.

ബോണ്ടിന്റെ വരവ് ടീമിലെ ഫാസ്റ്റ് ബൗളിങ്ങ് നിരയിലെ പ്രസീദ് കൃഷ്ണ, നവദീപ് സൈനി, സന്ദീപ് ശര്‍മ തുടങ്ങിയവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് കുല്‍ദീപ്യാദവും അഭിപ്രായപ്പെട്ടു.

രാജസ്ഥാനൊപ്പമുള്ള സേവനം ഉപേക്ഷിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചായി ജോയിന്‍ ചെയ്ത
ലസിത് മലിങ്കയ്ക്കും ടീം നന്ദി പറഞ്ഞു.

Content Highlights: Shane Bond joins Rajasthan Royals as their new assistant coach and fast bowling coach