| Friday, 16th June 2017, 10:07 am

'മുസ്‌ലീങ്ങളല്ലാത്തവരോട് ചിരിക്കരുത്; അന്യമതസ്ഥരെ സഹായിക്കരുത്'; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ ശംസുദ്ദീന്‍ പാലത്ത് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെടുമ്പാശ്ശേരി: മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ ശംസുദ്ദീന്‍ പാലത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയിലേക്ക് പോകാനെത്തിയപ്പോഴാണ് ഇദ്ദേഹത്തെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ചത്.

നടക്കാവ് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇയാളുടെ വിവരങ്ങള്‍ എമിഗ്രേഷനില്‍ ലുക്കൗട്ടായി ചേര്‍ത്തിരുന്നു. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

കാസര്‍കോട് ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കാസര്‍കോട് പോലിസ് 2016 സെപ്തംബര്‍ ഏഴിനാണ് ശംസുദ്ദീനെതിരേ കേസെടുത്തത്.


Dont Miss സുരേന്ദ്രന്റെ ഹരജിയില്‍ ‘പരേതനായ’ അഹമ്മദ് കോടതിയില്‍ ഹാജരായി; വെട്ടിലായി സുരേന്ദ്രനും പ്രാദേശിക നേതൃത്വവും 


മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ഐ.പി.സി 153-ാം വകുവപ്പ് ചുമത്തി കേസെടുത്തിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂറിന്റെ പരാതിയിലായിരുന്നു കേസ്.

സെപ്തംബര്‍ രണ്ടിന് ” അമുസ്‌ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി” എന്ന തലക്കെട്ടില്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെയും ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിന്റെ വീഡിയോകള്‍ കേട്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതിയെന്ന് ഷുക്കൂറിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.

മറ്റ് മതക്കാരോട് ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള സ്നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും സ്വന്തം സ്ഥാപനങ്ങളില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്താന്‍ പോലും പാടില്ലെന്നും തുടങ്ങിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.

വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ സ്ഥലങ്ങളില്‍ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്‌ലിംങ്ങളുടെ ആഘോഷങ്ങള്‍ ഒരു മുസ്‌ലീമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വര്‍ഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പില്‍ നടന്ന സലഫി പരിപാടിയിലായിരുന്നു നടത്തിയത്.

ഇതിന് പിന്നാലെ പ്രസംഗത്തിനെതിരെ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനു നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുക്കുകയായിരുന്നു.

കേരളീയ സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഇതര മത വിശ്വാസികളാട് ഇസ്‌ലാം മത വിശ്വാസികള്‍ക്കുള്ള സ്നേഹവും പരസ്പര ബഹുമാനവും മറ്റു സാമൂഹ്യ ബന്ധങ്ങളും ഒഴിവാക്കണമെന്നു ആഹ്വാനം ചെയ്യുന്നതും ഇസ്‌ലാം മത വിശ്വാസികളെ ഈ രാജ്യത്തു നിന്നു തന്നെ പലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതുമാണ് ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു

ബോധപൂര്‍വം വര്‍ഗീയ കലാപത്തിന് ഇടവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് നേരത്തെ ശംസുദ്ദീനെതിരെ കാസര്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പിന്നീട് ഈ കേസ് ഷംസുദ്ദീന്റെ ജന്മ നാട് ഉള്‍ക്കൊള്ളുന്ന കോഴിക്കോട് നടക്കാവ് പോലീസിലേക്ക് മാറ്റുകയായിരുന്നു. നടക്കാവ് സി.ഐ അഷ്റഫാണ് ഷംസുദ്ദീന്‍ പാലത്തിനെതിരെയുള്ള കേസില്‍ ഭീകരവിരുദ്ധ നിയമം യു.എ.പി.എ ചുമത്താന്‍ നടപടി സ്വീകരിച്ചത്.

ഇദ്ദേഹത്തിനെതിരെയുള്ള യു.എ.പി.എ വകുപ്പ് പിന്നീട് പോലിസ് പിന്‍വലിച്ചിരുന്നു. നിലവില്‍ ജാമ്യമില്ലാ വകുപ്പ് (ഐ.പി.സി 153 എ) ആണ് ചുമത്തിയിട്ടുള്ളത്

Latest Stories

We use cookies to give you the best possible experience. Learn more