ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് രണ്‍ബീര്‍ കബൂര്‍ നായകനായ ശംശേറ. എന്നാല്‍ സമീപകാലത്ത് ബോളിവുഡിനെ ബാധിച്ച നിര്‍ഭാഗ്യം ശംശേരയേയും പിടികൂടി. സമ്മിശ്രപ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ശംശേറ 2022ലെ ബോളിവുഡിലെ ഏറ്റവും വലിയ പാരാജയമാണ് ഏറ്റുവാങ്ങിയത്.
ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ റിലീസ് ചെയ്ത 90 ശതമാനം തിയേറ്ററുകളില്‍ നിന്നും ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.
150 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതുവരെ 40 കോടിയില്‍ താഴെ മാത്രമാണ് കളക്ഷന്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ആദ്യ ദിനം 10 കോടിയോളം രൂപ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. ചിത്രത്തിന്റെ പരാജയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രംഗത്ത് എത്തിയിരുന്നു.
‘നീ എന്റേതാണെന്ന് പറയാന്‍ അഭിമാനമേയുള്ളൂ. നമ്മള്‍ കൈകള്‍ കോര്‍ത്ത് നല്ലതും മോശമായതുമെല്ലാം നേരിടും. ശംശേറ കുടുംബത്തിലുള്ള അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമായി ഒരു വലിയ ജയ് വിളിക്കുന്നു. ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ സ്നേഹവും അനുഗ്രഹവും കരുതലും ഏറ്റവും വിലപിടിപ്പുള്ളതാണ്. അത് ഞങ്ങളില്‍ നിന്നും ആര്‍ക്കും എടുത്ത് മാറ്റാനാവില്ല,’ എന്നായിരുന്നു സംവിധായകന്‍ കരണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ നേതാവിന്റെ കഥയാണ് ശംശേര പറയുന്നത്. വാണി കപൂറാണ് ചിത്രത്തില്‍ നായികായി എത്തിയത്.
യശ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരണ്‍ മല്‍ഹോത്രയാണ്. തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെടുന്ന യശ് രാജ് ഫിലിംസിന്റെ ആറാമത്തെ ചിത്രമാണ് ശംശേറ.കോടി മുതല്‍മുടക്കില്‍ ആലിയ ഭട്ട് നായികയാകുന്ന ബ്രഹ്മാസ്ത്രയാണ് രണ്‍ബീര്‍ കപൂറിന്റെ അടുത്ത ചിത്രം. 300 ചിത്രം സെപ്റ്റംബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്.
Content Highlight : Shamshera Washouted from theatres completely and its a huge disaster in box office