കോഴിക്കോട്: ചാനല്‍ ചര്‍ച്ചക്കിടെ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ ഭീഷണിയുമായി സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് എം.എല്‍.എയുടെ ഭീഷണി.
പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ അതിന്റെ പ്രതിവിധി കൂടി നേരിടണമെന്നായിരുന്നു ഷംസീറിന്റെ ഭീഷണി. തുടര്‍ച്ചയായി ഭീഷണി മുഴക്കിയ ഷംസീറിനെ പിന്തിരിപ്പിക്കാന്‍ അവതാരകന്‍ ശ്രമിച്ചുവെങ്കിലും ഷംസീര്‍ പിന്‍മാറിയില്ല.
തോമസ് ചാണ്ടി അധികാരത്തില്‍ നിന്ന് വിട്ടൊഴിയാന്‍ തയ്യാറാകാതിരുന്നത് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഷംസീര്‍ പ്രകോപിതനായത്.
Also Read: ‘ഇടത്തോട്ടു തന്നെ’;രാഷ്ട്രീയ പാര്‍ട്ടി ഇടതിനൊപ്പമാകുമെന്ന സൂചനയുമായി കമല്‍
” പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് അഡ്വ. ജയശങ്കര്‍. ഇദ്ദേഹം ആദ്യം പിണറായിയെ മുഖ്യമന്ത്രിയാക്കില്ലെന്ന് പ്രഖ്യാപിച്ചു. പക്ഷെ ജനങ്ങള്‍ പിണറായിയെ മുഖ്യമന്ത്രിയാക്കി. പിണറായിയെ വ്യക്തിപരമായി ആക്ഷേപിക്കാനും അധിക്ഷേപിക്കാനും തുടര്‍ന്നാല്‍ ഇതിന്റെ പ്രതിവിധി കൂടെ നേരിടാന്‍ അദ്ദേഹം തയ്യാറാവണം. രാത്രി എട്ടുമണിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ടിവിക്കകത്ത് വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തി പരമായി അധിക്ഷേപിച്ച് മുന്നോട്ടുപോകുമ്പോള്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതു പക്ഷത്തിനുണ്ട്.”
വ്യക്തിപരമായി ആക്ഷേപിച്ചു പോയാല്‍ വ്യക്തിപരമായി നേരിടേണ്ടിവരുമെന്ന് ഷംസീര്‍ ജയശങ്കറിന് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സി.പി.ഐ.എമ്മിന്റെ തലശ്ശേരിയില്‍ നിന്നുള്ള എം.എല്‍.എയാണ് ഷംസീര്‍.
കടപ്പാട് – ന്യൂസ് 18 കേരള