Advertisement
Daily News
ഒരു പ്രദേശത്തെ എല്ലാ പള്ളികളില്‍ നിന്നും ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് എ.ന്‍ ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 12, 04:10 pm
Friday, 12th August 2016, 9:40 pm

shamseer
കണ്ണൂര്‍: പള്ളികളിലെ ബാങ്ക് വിളിയെ കുറിച്ചുളള പരാമര്‍ശവുമായി സി.പി.ഐ.എം തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍. ഒരു ടൗണില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിലും ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് ഷംസീര്‍ ചോദിച്ചു.

ബാങ്ക് വിളി നമസ്‌കാര സമയം ഓര്‍മ്മിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതര്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്നും ഷംസീര്‍ കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പറഞ്ഞു.

ബാലകൃഷ്ണപ്പിള്ളയുടെ വാക്കുകളുമായി തന്റെ വാക്കുകളെ ചേര്‍ത്തുവയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കുവിളിയെ നായയുടെ കുരയുമായി ഉപമിച്ച ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം വിവാദമായിരുന്നു.