| Tuesday, 12th March 2024, 4:44 pm

ഫൈനലില്‍ സെഞ്ച്വറി അടിച്ചപോലെയാണ് ഞങ്ങള്‍ക്കിത്; രഹാനെയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഷാംസ് മുലാനി

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടിയ വിദര്‍ഭ ഫീല്‍ഡ് ചൂസ് ചെയ്തപ്പോള്‍ ആദ്യ ഇന്നിങ്സില്‍ മുംബൈ 224 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിദര്‍ഭ 105 റണ്‍സിനും തകര്‍ന്നു. നിലവില്‍ മൂന്നാം ദിവസം കളി തുടരുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ 512 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡിലാണ് ടീം മുന്നോട്ട് പോകുന്നത്.

മുംബൈ ഓപ്പണിങ് കൂട്ടുകെട്ടില്‍ പൃഥ്വി ഷായെ 11 റണ്‍സിന് യാഷ് താക്കൂര്‍ വീഴ്ത്തിയപ്പോള്‍ ഭൂപന്‍ ലാല്‍വാനിയെ 18 റണ്‍സിന് ഹര്‍ഷ് ദുബെയും വീഴ്ത്തി. എന്നാല്‍ ഏറെ അമ്പരപ്പിച്ചത് ശേഷം ഇറങ്ങിയ മുഷീര്‍ ഖാനും ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയുമാണ്. മുഷീര്‍ 326 പന്തില്‍ നിന്ന് 10 ഫോര്‍ അടക്കം 136 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ രഹാനെ 143 പന്തില്‍ നിന്ന് ഒരു സിക്സറും അഞ്ച് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ നിര്‍ജീവമായ താരത്തിന്റെ ബാറ്റില്‍ നിന്ന് നിര്‍ണായകമായ അര്‍ധ സെഞ്ച്വറിയാണ് പിറന്നിരിക്കുന്നത്. ഇതോടെ മുംബൈ താരം ഷാംസ് മുലാനി രഹാനെയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

‘ഈ ചെറിയ നാഴികക്കല്ല് അദ്ദേഹത്തിന് എത്ര പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, കാരണം ഞങ്ങള്‍ ഇതൊരു സെഞ്ച്വറിപോലെയാണ് ആഘോഷിച്ചത്. കളിയുടെ ഈ സാഹചര്യത്തില്‍ അദ്ദേഹം വിക്കറ്റില്‍ തുടരുന്നത് വളരെ പ്രധാനമാണ്,’ ഒരു ഇന്നിങ്‌സിന് ശേഷമുള്ള സമയത്ത് മുലാനി വെളിപ്പെടുത്തി. ദ സ്പോര്‍ട്സ്റ്റാര്‍ ഉദ്ധരിച്ച് സംസാരിച്ചു.

മുഷീറും രഹാനെയും തമ്മിലുള്ള 130 റണ്‍സിന്റെ ഡൈനാമിക് കൂട്ടുകെട്ടാണ് ഒടുവില്‍ മൂന്നാം ഇന്നിങ്‌സില്‍ പടുത്തിയര്‍ത്തിയത്.

രഹാനെക്ക് പുറമെ ശ്രേയസ് അയ്യര്‍ 111 പന്തില്‍ നിന്ന് 95 റണ്ടാസ് താരം നേടിയത്. മൂന്ന് സിക്‌സറും 10 ബൗണ്ടറിയും താരം നേടി തിരിച്ചുവരവ് നടത്തിയിരുന്നു. വിദര്‍ഭക്ക് വേണ്ടി ഹാര്‍ഷ് ദുബെ ആണ് മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്.

Content highlight: Shams Mulani praised Rahane for his brilliant performance

We use cookies to give you the best possible experience. Learn more