|

'ഡെവിള്‍' പ്രതികാരത്തിന്റെ കഥ; ഷംന കാസിം നായികയാവുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ നായികയും മലയാളിയുമായ ഷംന കാസിം (പൂര്‍ണ), മിഷ്‌കിന്‍, വിധാര്‍ത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിള്‍’.

ചിത്രം ഫെബ്രുവരി രണ്ടിന് തീയേറ്ററിലെത്തും. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ്ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്‌കിന്‍. അഭിനയരംഗത്തും സജീവമാണ് അദ്ദേഹം.

മിഷ്‌കിന്റെ സഹോദരന്‍ ജി.ആര്‍. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിള്‍ നിര്‍മിച്ചിരിക്കുന്നത് മാരുതി ഫിലിംസ്, എച്ച് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആര്‍. രാധാകൃഷ്ണന്‍ & എസ്. ഹരി എന്നിവര്‍ ചേര്‍ന്നാണ്.


പി. ജ്ഞാനശേഖറാണ് സഹ നിര്‍മാതാവ്. ഷംന കാസിം (പൂര്‍ണ), വിധാര്‍ത്ഥ് എന്നിവരെ കൂടാതെ അദിത് അരുണ്‍, തരിഗണ്‍, ശുഭശ്രീ രായഗിരി എന്നിവരും മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. നോക്സ് സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

മിഷ്‌കിന്‍ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണ് ഡെവിള്‍. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും യഥാക്രമം കാര്‍ത്തിക് മുത്തുകുമാറും ഇളയരാജയും നിര്‍വഹിക്കുന്നു. ആര്‍ട്ട് – ആന്റണി മരിയ കേര്‍ളി, വസ്ത്രാലങ്കാരം – ഷൈമ അസ്ലം, സൗണ്ട് മിക്സ് – തപസ് നായക്, സൗണ്ട് ഡിസൈന്‍ – എസ്. അലഗിയക്കൂത്തന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – എല്‍വി ശ്രീകാന്ത്‌ലക്ഷ്മണ്‍.

സഹസംവിധായകന്‍ – ആര്‍. ബാലചന്ദര്‍, കളറിസ്റ്റ് – രാജരാജന്‍ ഗോപാല്‍, സ്റ്റണ്ട് – രാംകുമാര്‍, സ്റ്റില്‍സ് – അഭിഷേക് രാജ്, പബ്ലിസിറ്റി ഡിസൈന്‍ – കണദാസന്‍, വി.എഫ്.എക്സ് – ആര്‍ട്ട് എഫ്.എക്‌സ്, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ – ടി. മാധവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – എസ്. വെങ്കടേശന്‍, പി.ആര്‍.ഒ – സതീഷ് കുമാര്‍ ശിവ എ.ഐ.എം., പി. ശിവപ്രസാദ്, പ്രമോഷന്‍സ് – കെ.വി. ദുരൈ DEC, പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: Shamna Kasim Movie Devil Hit The Theaters Soon