എന്റെ ഹെയർ സ്‌റ്റൈൽ മമ്മൂക്കക്ക് ഇഷ്ടപ്പെട്ടു; വനിതയിലെ കവർ പേജിൽ നിന്ന് ആ സിനിമയിലേക്ക്: ഷംന കാസിം
Film News
എന്റെ ഹെയർ സ്‌റ്റൈൽ മമ്മൂക്കക്ക് ഇഷ്ടപ്പെട്ടു; വനിതയിലെ കവർ പേജിൽ നിന്ന് ആ സിനിമയിലേക്ക്: ഷംന കാസിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th October 2023, 5:45 pm

കുട്ടനാടൻ ബ്ലോഗിൽ തന്നെ വിളിക്കാൻ കാരണം മമ്മൂട്ടിയാണെന്ന് പറയുകയാണ് നടി ഷംന കാസിം. സിനിമയിൽ വേറെ ഒരു കുട്ടിയെ അവർ കാസ്റ്റ് ചെയ്തിരുന്നെന്നും എന്നാൽ മമ്മൂട്ടി വനിതയിലെ കവർ പേജിൽ തന്റെ ഫോട്ടോ കണ്ടപ്പോൾ ഈ കഥാപാത്രത്തിന് വേണ്ടി തന്നെ കാസ്റ്റ് ചെയ്യാൻ പറഞ്ഞെന്നും ഷംന പറയുന്നുണ്ട്. തന്റെ ഹെയർ സ്‌റ്റൈൽ കാരണമാണ് തനിക്ക് ആ കഥാപാത്രം വന്നതെന്നും ഷംന കൂട്ടിച്ചേർത്തു.

‘കുട്ടനാടൻ ബ്ലോഗിലെ ഞാൻ ചെയ്ത നീന കുറുപ്പ് എന്ന ക്യാരക്റ്റർ മറ്റൊരു കുട്ടിയാണ് ചെയ്യേണ്ടിയിരുന്നത്. വേറൊരു കുട്ടിയെ സേതു ചേട്ടൻ കമ്മിറ്റ് ചെയ്തു വെച്ചിരിക്കുകയായിരുന്നു. വനിതയിൽ എന്റെ ഒരു ഫോട്ടോ കവർപേജ് വന്നിട്ടുണ്ടായിരുന്നു, അത് മമ്മൂക്ക കണ്ടു.

പിന്നെ എന്റെ വേറെയും കുറെ ഫോട്ടോസും മമ്മൂക്ക കണ്ടു. ‘ ഷംനയല്ലേ ഇത്, ഒന്ന് ഈ ക്യാരക്ടർ ഈ കുട്ടിയെ വെച്ച് നോക്കൂ, ഹെയർ കട്ട് ഒക്കെ നല്ല ഭംഗിയുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് ഈ നീന കുറുപ്പ് എനിക്ക് വരുന്നത്. എന്റെ ഹെയർ കട്ട് കാരണമാണ് എനിക്ക് അത് വന്നത്,’ ഷംന കാസിം പറഞ്ഞു.

താൻ മുടി വെട്ടിയത് മലയാളികൾക്ക് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളു എന്നും തമിഴിലും തെലുങ്കിലുമുള്ളവർക്ക് മുടി വേണമെന്നായിരുന്നു എന്നും ഷംന അഭിമുഖത്തിൽ പറഞ്ഞു.
‘പക്ഷേ തെലുങ്കിലെ ആളുകൾക്ക് എന്നെ ഇഷ്ടമേ അല്ലായിരുന്നു അവർക്ക് മുടി വേണം. തമിഴിലെ ആളുകൾക്കും മുടി വേണം എന്നായിരുന്നു. മലയാളത്തിലെ ആളുകൾ മാത്രം മുടിവളർത്തരുത് എന്ന് പറഞ്ഞു.


എന്റെ ഹെയർ കട്ട് ചെയ്യുന്ന ഒരു നോർത്ത് ഇന്ത്യൻ പയ്യനുണ്ട്. അവിടെ ആളുകൾ വന്നിട്ട് എന്റെ ഫോട്ടോ കാണിക്കും, ഇതുപോലെ മുടി വെട്ടണം എന്ന് പറയും. അത് പറയുന്നത് കേൾക്കുമ്പോൾ നമുക്ക് ഉള്ളിൽ ഇഷ്ടമാണ്. എനിക്ക് തോന്നുന്നു കേരളത്തിലുള്ള ആളുകൾക്ക് ബോയ്ക്കട്ട് ഇഷ്ടമാണ് എന്ന്,’ ഷംന കാസിം പറയുന്നു.

Content Highlight: Shamna kasim about how she get the role in that malayalam movie