Entertainment
എക്‌സ്പ്രസീവായ ഒരാളെ അവര്‍ക്ക് വേണമായിരുന്നു, അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ എത്തിയത്; തെലുങ്ക് ചിത്രത്തിലെ അനുഭവം പങ്കുവെച്ച് ഷംനാ കാസിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 25, 10:20 am
Thursday, 25th January 2024, 3:50 pm

20 വര്‍ഷത്തിലധികമായി സിനിമാമേഖലയില്‍ ഉള്ള നടിയാണ് ഷംനാ കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ ഷംനക്ക് കഴിഞ്ഞു. ഒരിടവേളക്ക് ശേഷം ഷംന തമിഴില്‍ നായികയായി എത്തുന്ന ചിത്രമാണ് ഡെവിള്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ കാരത്തില്‍ അഭിനയിച്ചതിന്റെ അനുഭവം താരം പങ്കുവെച്ചു.

‘ഞാന്‍ ദുബായില്‍ ഉള്ളപ്പോഴാണ് ശേഖര്‍ മാസ്റ്റര്‍ (കൊറിയോഗ്രാഫര്‍) എന്നെ വിളിച്ചത്. ത്രിവികരം സാര്‍ ഡയറക്ട് ചെയ്യുന്ന സിനിമയില്‍ ഒരു റോള്‍ ഉണ്ട്. സാറാണ് പൂര്‍ണക്ക് അത് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍ പറഞ്ഞത് എന്ന് പറഞ്ഞു. ഞാന്‍ ആദ്യം വിചാരിച്ചു ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള റോള്‍ ആയിരിക്കുമെന്ന്. പിന്നീട് ശേഖര്‍ സാര്‍ പറഞ്ഞു, ഒരു സോങില്‍ മാത്രമാണെന്ന്.

ഞാന്‍ സാറിനോട് ചോദിച്ചു, എന്റെ ഇപ്പോഴത്തെ രൂപം വെച്ച് എങ്ങനെ സോങിലേക്ക് പ്ലേസ് ചെയ്യാന്‍ തോന്നിയെന്ന്. അവര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് എക്‌സ്പ്രസീവ് ആയിട്ടുള്ള ഒരാളെയാണ് ആവശ്യമെന്ന്.

ഔട്ട്ഫിറ്റിന്റെ കാര്യത്തിലും അവര്‍ എന്റെ കംഫര്‍ട്ടാണ് നോക്കിയത്. ലൊക്കേഷനില്‍ എത്തിയിട്ട് ഞാന്‍ മാസ്റ്ററോട് ചോദിച്ചു, എന്തുകൊണ്ടാണ് എന്നെ സെലക്ട് ചെയ്തതെന്ന്. ശേഖര്‍ സാര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് എക്‌സ്പ്രസീവ് ആയിട്ടുള്ള ഒരു മുഖമാണ് വേണ്ടത്. ത്രിവിക്രം സാര്‍ അത് പറഞ്ഞപ്പോള്‍ ആദ്യം മനസില്‍ വന്ന മുഖം നിന്റെയാണ്.

ഷൂട്ടിന് എത്തിയപ്പോള്‍ ഞാന്‍ ആദ്യം കംഫര്‍ട്ട് ആയിരുന്നില്ല. പിന്നീട് ആദ്യത്തെ ഷോട്ട് എടുത്തു. എല്ലാവര്‍ക്കും ഇഷ്ടമായി. പാട്ട് റിലീസായപ്പോള്‍ അത് എല്ലാവരും ഏറ്റെടുത്തപ്പോള്‍ സന്തോഷമായി’ ഷംന പറഞ്ഞു.

Content Highlight: Shamna Kasim about her experience in Guntur Kaaram movie