മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ചും സ്വജനപക്ഷപാതിത്വത്തെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റ് ഇട്ട നടന്‍ നീരജ് മാധവിന് പിന്തുണയുമായി ഷമ്മി തിലകന്‍. നീരജിനെതിരെ ഫെഫ്ക അടക്കമുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഷമ്മി തിലകന്‍ നീരജിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായ അനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയന്മാരായ കൂട്ടരാണ് വിശദീകരണം നല്‍കണമെന്നും പേരുകള്‍ എടുത്തുപറയണമെന്നും എന്നൊക്കെ ആവശ്യപ്പെട്ട് രംഗത്ത് വരുന്നതെന്നും ഷമ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
” ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായബഅനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയന്‍മാരായ ഇക്കൂട്ടര്‍..; അണികളെ അനുസരിപ്പിക്കാന്‍ എളുപ്പമാര്‍ഗം അവരില്‍ ഭയം കുത്തി വെക്കുകയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയാല്‍..; ആര്‍ക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാവാത്ത കള്ളങ്ങളും കൂട്ടിച്ചേര്‍ത്തു തന്ത്രങ്ങള്‍ മെനയുകയാണ്..! ??
ബലഹീനതകള്‍ മറക്കാനുള്ള ഏറ്റവും നല്ല മൂടുപടമാണല്ലോ ഭീഷണി..?
പലരും പേടിച്ച് അനുസരിച്ചെന്നിരിക്കും.
എന്നാല്‍, വിവേകമില്ലാത്ത വിധേയത്വത്തിന് കീഴ്‌പ്പെടുന്നവരാകില്ല എല്ലാ അനുയായികളും എന്നതിന്റെ തെളിവായി ഇത്തരം ബദല്‍ ശബ്ദങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ന്നുവരാറുമുണ്ട്..! ??
അപ്പോഴെല്ലാം അതിന് വിശദീകരണം ചോദിച്ചു ചെല്ലുന്ന അധികാരികള്‍ക്ക്, മലയാളികള്‍ പൊങ്കാല കൊണ്ട് അഭിഷേകം നടത്തുന്ന കാഴ്ചയും കണ്ടിട്ടുണ്ട്..! ??
അന്നത്തെ പൊങ്കാലകളില്‍ വന്ന കലാപരമായ ചില ചേരുവകള്‍ ഓര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.??” അദ്ദേഹം പറയുന്നു.
ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെയാണ് മലയാളിസിനിമയിലും താരങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് നീരജ് മാധവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.