| Tuesday, 23rd August 2022, 5:04 pm

ട്വന്റി 20 സെറ്റില്‍വെച്ച് ജോഷി സാര്‍ എന്നെ തല്ലിയിട്ടുണ്ട്, പക്ഷെ അത് എന്നോടുള്ള ദേഷ്യം കൊണ്ടായിരുന്നില്ല : ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി എത്തിയ പാപ്പന്‍ വമ്പന്‍ വിജയമാണ് തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. ചിത്രത്തില്‍ ഷമ്മി തിലകനും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

പാപ്പനില്‍ അമ്മയോട് തന്റെ കഥാപാത്രം ഫോണില്‍ സംസാരിക്കുന്ന ഒരു സീനില്‍ ആദ്യം ഡബ് ചെയ്ത രീതി ജോഷി സാറിന് ഇഷ്ടപ്പെട്ടിരുന്നില്ല.

അങ്ങനെ വന്നപ്പോള്‍ അദ്ദേഹം വിളിച്ച് സംസാരിച്ചതിനെ പറ്റിയും ഒപ്പം ട്വന്റി 20യുടെ സെറ്റില്‍ വെച്ച് ജോഷി സാര്‍ തന്നെ തല്ലിയതിനെ പറ്റിയും പറയുകയാണ് ഷമ്മി തിലകനിപ്പോള്‍.

ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി തിലകന്‍ ഇക്കാര്യം പറഞ്ഞത്. ആ സീനില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അത് ഡബ്ബ് ചെയ്ത് കഴിഞ്ഞ് വന്നപ്പോള്‍ ജോഷി സാര്‍ വിളിച്ചെന്നും ഷമ്മി തിലകന്‍ പറയുന്നു. ജോഷി സാര്‍ വിളിച്ച വിളി താന്‍ ഒരിക്കലും മറക്കില്ലെന്നും ഷമ്മി തിലകന്‍ പറയുന്നുണ്ട്.

‘അന്ന് ആ സീന്‍ ഡബ്ബിങ് കഴിഞ്ഞപ്പോള്‍ ജോഷി സാര്‍ വിളിച്ച് കുറെ ദേഷ്യത്തോടെ എന്താണ് ചെയ്ത് വെച്ചിരിക്കുന്നത് എന്നാണ് ചോദിച്ചത്. ജോഷി സാര്‍ അത് പറയുമ്പോഴാണ് ആ ഫീല്‍ എനിക്ക് കിട്ടിയത്. പുള്ളിയുടെ ആ ദേഷ്യം എന്ന് പറയുന്നത് ദേഷ്യമല്ല ഒരു തരം സ്നേഹമാണ്,’ ഷമ്മി തിലകന്‍ പറയുന്നു.

തന്നെ ട്വന്റി 20 സെറ്റില്‍ വെച്ച് ജോഷി സാര്‍ അടിച്ചിട്ടുണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നുണ്ട്. അദ്ദേഹം തല്ലിയാല്‍ താന്‍ കൊണ്ട് നില്‍ക്കുമെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘മറ്റുവള്ളവരോടുള്ള ദേഷ്യം തീര്‍ക്കാന്‍ ട്വിന്റി 20യുടെ സെറ്റില്‍ ജോഷി സാര്‍ എന്നെ തല്ലിയിട്ടുണ്ട്. സമാധാനപ്പെടുത്താന്‍ പോയപ്പോഴാണ് എനിക്ക് തല്ല് കിട്ടിയത്. അദ്ദേഹത്തിന് എന്നെ അടിക്കാം അതൊരു വാത്സല്യമായിട്ടാണ് ഞാന്‍ കാണുന്നത്,’ ഷമ്മി തിലകന്‍ പറഞ്ഞു.

പാപ്പനിലെ ഷമ്മി തിലകന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഇതിനൊപ്പം തന്നെ ജന ഗണ മനയിലെ വക്കീല്‍ വേഷത്തിനും പ്രശംസ ലഭിച്ചിരുന്നു. ആ കഥാപാത്രം 2019ലെ അച്ഛന്റെ ഓര്‍മ ദിവസത്തിന് ഒരു ദിവസം മുന്നേ കഥയൊന്നും
കേള്‍ക്കാതെ ചെയ്യാമെന്ന് സമ്മതിച്ചതാണെന്നും ഷമ്മി തിലകന്‍ പറയുന്നുണ്ട്.

Content Highlight: Shammi Thilakan says that in twenty twenty movie set director Joshiy beat him but the reason was not him

We use cookies to give you the best possible experience. Learn more