കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് തിലകനില്‍ നിന്ന് വിശദീകരണം, ഇന്ന് പരസ്യമായി കോണ്‍ഗ്രസ് വേദിയില്‍; ഇടവേള ബാബുവിനെതിരെ ഷമ്മി തിലകന്‍
Malayalam Cinema
കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് തിലകനില്‍ നിന്ന് വിശദീകരണം, ഇന്ന് പരസ്യമായി കോണ്‍ഗ്രസ് വേദിയില്‍; ഇടവേള ബാബുവിനെതിരെ ഷമ്മി തിലകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th February 2021, 9:31 pm

കൊച്ചി: നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ച നടനും താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍.

മുന്‍പ് തിലകന്‍ താനൊരു കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞതിന് വിശദീകരണം ചോദിച്ച അമ്മ സംഘടനയിലെ ഇടവേള ബാബു ഇന്ന് പരസ്യമായി താന്‍ ഒരു കോണ്‍ഗ്രസുകാരനാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?’ എന്നും ഷമ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

തന്റെ അച്ഛന്‍ നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ അമ്മയുടെ പ്രതിപക്ഷ നേതാവ് കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്‌തെന്നും ഷമ്മി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം ജനപക്ഷ യാത്രയുടെ ഹരിപാട്ടെ സമാപന സമ്മേളനത്തിലാണ് നടന്മാരായ രമേശ് പിഷാരടിയും ഇടവേളബാബുവും പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഞാന്‍ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷനേതാവ്..ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..?അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Shammi Thilakan FB post about the political entry of actor Idavela babu congress and Thilakan issue in amma