മലയാളികള്‍ എന്നും ഓര്‍ക്കുന്ന നടനാണ് തിലകന്‍. ആ മഹാനടന്റെ കൊച്ചുമകനാണ് അഭിമന്യു ഷമ്മി തിലകന്‍. അഭിമന്യുവിന്റെ ആദ്യ ചിത്രമാണ് ഈയിടെ ഇറങ്ങിയ മാര്‍ക്കോ. ആ സിനിമയില്‍ റസല്‍ എന്ന ക്രൂരനായ വില്ലനായാണ് അഭിമന്യു അഭിനയിച്ചത്.
മാര്‍ക്കോയിലെ അഭിമന്യുവിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മാർക്കോക്ക് മുമ്പ് തന്നെ ചില സിനിമകളിൽ അഭിമന്യുവിന് അവസരം വന്നിരുന്നുവെന്ന് പറയുകയാണ് അഭിമന്യുവിന്റെ പിതാവും നടനുമായ ഷമ്മി തിലകൻ.
ബാബു ആന്റണി നായകനായ സ്ട്രീറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ അഭിമന്യുവിനെ തൊട്ടിലുകെട്ടി ഉറക്കിയിട്ടുണ്ടെന്നും ചെറുപ്പം മുതൽ പല ലൊക്കേഷനുകളിലും അഭിമന്യുവിനെ കൊണ്ടുപോയിട്ടുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. ലയൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സംവിധായകൻ ജോഷി, അഭിമന്യുവിനെ അഭിനയിപ്പിച്ചാല്ലോ എന്ന് ചോദിച്ചിരുന്നുവെന്നും അതുപോലെ ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലേക്കും അഭിമന്യുവിന് അവസരം വന്നിരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയൺ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ജോഷി സാർ അഭിമന്യുവിനെക്കൊണ്ട് ഒരു കഥാപാത്രം ചെയ്യിച്ചാലോ എന്ന് ചോദിച്ചു – ഷമ്മി തിലകൻ
‘ബാബു ആന്റണി നായകനായ ‘സ്ട്രീറ്റ്’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഇവനെ തൊട്ടിലുകെട്ടി ഉറക്കിയിട്ടുണ്ട്. അന്ന് ഷൂട്ടിന് ഭാര്യയും ഇവനും കൂടെ വന്നിരുന്നു. അതുപോലെ അച്ഛന്റെ ‘അഗ്രജൻ’ എന്ന സിനിമയുടെ ലൊക്കേഷൻ. അങ്ങനെ പല സെറ്റുകളിലും കൊണ്ടുപോയിട്ടുണ്ട്. അതൊന്നും അവനിപ്പോൾ ഓർമകാണില്ല. അത്രയും ചെറുതാണ് അന്നിവൻ. അങ്ങനെ ഓരോ വരവിലും സിനിമാ ഷൂട്ടിങ്ങും ലൊക്കേഷനുമൊക്കെ പരിചിതമായി. പാരമ്പര്യം രക്തത്തിൽ അലിയുക എന്നൊക്കെ പറയുന്നത് അങ്ങനെയായിരിക്കും.
മകനെ അഭിനയിപ്പിക്കുന്നോ എന്ന് ചെറുപ്പം തൊട്ടേ പല സംവിധായകരും ചോദിച്ചിട്ടുണ്ട്. പഠിക്കുന്ന സമയമായതിനാൽ അന്ന് അതെല്ലാം വേണ്ട ന്നുവെച്ചു. ‘ലയൺ’ ഷൂട്ട് നടക്കുന്ന സമയത്ത് ജോഷി സാർ അഭിമന്യുവിനെക്കൊണ്ട് നമുക്കൊരു കഥാപാത്രം ചെയ്യിച്ചാലോ എന്ന് ചോദിച്ചു. മികച്ചൊരു കഥാപാത്രം വരുമ്പോൾ അഭിനയിപ്പിച്ചാൽ മതി എന്നും പിന്നെ അദ്ദേഹം തന്നെ പറഞ്ഞു
‘ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്’ എന്ന സിനിമയിൽ നായകനാകാനുള്ള അവസരം വന്നതാണ്. പഠനത്തിരക്കുകൾ കാരണം അതും ഒഴിവാക്കുകയായിരുന്നു. അതെല്ലാം ഒഴിവാക്കിയത് ചിലപ്പോൾ ഈ സിനിമ സംഭവിക്കാൻ വേണ്ടിയാകാം. ഷൂട്ടിന് മുൻപ് മൂന്നു മാസം അവൻ കഥാപാത്രത്തിനായി മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ആ ശ്രമം വളരെ ആത്മാർത്ഥമാണെന്ന് എനിക്ക് തോന്നി. അതിന്റെ റിസൾട്ടാണ് ഇപ്പോഴത്തെ ഈ വിജയം,’ ഷമ്മി തിലകൻ പറയുന്നു.
Content Highlight: Shammi Thilakan About His Son Abhimanyu