”ആദ്യം ഷമിക്ക് നല്ല ദേഷ്യമാണ് തോന്നിയത്. അദ്ദേഹമത് പ്രകടിപ്പിച്ചില്ലെന്നേയുള്ളൂ. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അദ്ദേഹത്തെ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആദ്യമുണ്ടായിരുന്നത്.
അവിടുത്തെ പിച്ചുകള്‍ അദ്ദേഹത്തിന്റെ ബൗളിങ്ങിന് അനുയോജ്യമായിരുന്നു. എന്നാല്‍ സെലക്ഷന്‍ കിട്ടിയില്ലെന്നറിഞ്ഞപ്പോള്‍ അദ്ദേഹം വല്ലാതെ അപ്‌സറ്റ് ആയി.
എന്നിട്ടും അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത് നിര്‍ത്തിയിരുന്നില്ല. അദ്ദേഹം നനഞ്ഞ 10 പന്തുകള്‍ തുടര്‍ച്ചയായി എറിയും. നനഞ്ഞ പന്തില്‍ ഗ്രിപ് കിട്ടാന്‍ പ്രയാസമാണ്. തന്റെ ബൗളിങ് മെച്ചപ്പെടുത്താന്‍ ഷമി ദിവസേന 100 പന്തെങ്കിലും എറിയും.
ഷമി വേഗവും സാവധാനവുള്ള രണ്ട് പിച്ചുകള്‍ പരിശീലനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. നാല് മണിക്കൂറെങ്കിലും ഓടാന്‍ ഇപ്പോഴും ഷമിക്കാകും. ഓട്ടമാണ് ഷമിക്ക് പ്രധാനം, അദ്ദേഹം ജിമ്മില്‍ പോകാന്‍ താത്പര്യപ്പെടാത്തയാളാണ്.
ഏക്കറുകണക്കിന് ഭൂമിയുണ്ട് ഷമിക്ക്. കൃഷിയില്ലാത്ത സ്ഥലത്ത് ട്രാക്ടര്‍ കൊണ്ടുവന്ന് തന്നത്താന്‍ അവിടെയുള്ള മണ്ണിളക്കി മറിക്കും. ഓട്ടമാണ് പ്രധാനം, മണിക്കൂറുകളോളം ഓടും,’ കോച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ടി-20 ലോകകപ്പില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഞായറാഴ്ച സിംബാബ്‌വേക്കെതിരെയാണ് ടീം ഇന്ത്യയുടെ അവസാന സൂപ്പര്‍-12 മത്സരം.
പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല എന്നതിനാല്‍ സിംബാബ്‌വേക്കെതിരെയും ഷമി ഇറങ്ങും എന്നാണ് സൂചനകള്‍.