ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് കാറപകടത്തില്‍ പരിക്ക്. അപകടം ഡെറാഡൂണില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ. തലയ്ക്ക് നേരിയ പരിക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ നല്കിയ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് വിവാദത്തിന്റെ നിഴലിലാണ് താരം. ഷമിക്കെതിരെ ഒത്തുകളിയാരോപണവും ഭാര്യ ഹസീന് ജഹാന് ഉന്നയിച്ചിരുന്നു.
ഷമിയ്ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ഹസീന് രംഗത്തെത്തിയിരുന്നു. ഷമിയുടെ വീട്ടുകാര്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നും ഹാസിന് മാധ്യമങ്ങള്‍ക്ക് മുന്പില് വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
#MohammedShami injured in a road accident today while travelling from Dehradun to Delhi. He got stitches after getting head injuries. Currently, he is taking rest in Dehradun. (File pic) pic.twitter.com/XuFpRCpx9i
— ANI (@ANI) March 25, 2018
Watch This Video: