| Tuesday, 18th September 2018, 4:21 pm

മോദീ, ഈ മൗനം അംഗീകരിക്കാനാവില്ല; നിങ്ങളുടെ സര്‍ക്കാര്‍ ഈ രാജ്യത്തിന് തന്നെ നാണക്കേടാണ്; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയില്‍ 19 കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഇന്ത്യയുടെ മറ്റൊരു മകള്‍ കൂടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരിക്കുന്നെന്നും ലജ്ജ കൊണ്ട് നമ്മള്‍ തലകുനിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രീ, നിങ്ങളുടെ മൗനം അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്ത, ബലാത്സംഗികളെ സ്വതന്ത്രരായി വിഹരിക്കാന്‍ വിടുന്ന നിങ്ങളുടെ സര്‍ക്കാര്‍ ഈ രാജ്യത്തിന് തന്നെ നാണക്കേടാണ്- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.


പത്താംക്ലാസുകാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഗര്‍ഭം അലസിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരുടെ ശ്രമം


കോച്ചിങ് ക്ലാസിലേക്ക് പോകുംവഴി ബുധനാഴ്ചയാണ് 19 കാരിയായ പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച് മയക്കുമരുന്ന് കുത്തിവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഹരിയാന സര്‍ക്കാര്‍ പൊലീസ് സൂപ്രണ്ടിനേയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more