| Saturday, 9th December 2017, 10:50 pm

ലൗ ജിഹാദ് ആരോപിച്ച് കൊല; പ്രതി നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായയാള്‍; തൊഴില്‍ ഇല്ലാതായതോടെ വിദ്വേഷ വീഡിയോകള്‍ കാണുന്നത് വിനോദമാക്കിയെന്നും റിപ്പോര്‍ട്ട്

എഡിറ്റര്‍

ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ ചുട്ടെരിച്ച ശംഭുലാല്‍ റൈഗാര്‍ നോട്ടു നിരോധനംമ മൂലം തൊഴില്‍ നഷ്ടപ്പെട്ട വ്യക്തി. മാര്‍ബിള്‍ കച്ചവടക്കാരനായ ഇയാള്‍ സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ സജീവ പ്രവര്‍ത്തകനുമാണ്. കഴിഞ്ഞദിവസമായിരുന്നു രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ വെച്ച് പശ്ചിമബംഗാള്‍ സ്വദേശിയായ അഫ്‌റാസുള്‍ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.

ലൗ ജിഹാദ് ആരോപിച്ച് ശംഭുലാല്‍ റൈഗാര്‍ അഫ്‌റാസുളിനെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. നാടിനെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഇയാള്‍ സോഷ്യല്‍മീഡിയ വഴി പുറത്തു വിട്ടിരുന്നു. ഹിന്ദു സഹോദരിയെ ലൗവ് ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതി കൃത്യത്തിനു ശേഷം പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം തെറ്റായിരുന്നെന്ന ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയും രംഗത്തി വന്നിരുന്നു.


Also Read: ക്രിസ്മസ് ആഘോഷത്തിനിടെ പ്രാര്‍ത്ഥനാ ഹാള്‍ ആര്‍.എസ്.എസ് അടിച്ചു തകര്‍ത്തു


നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ടു നിരോധനത്തിന്റെ ഇരയാണ് ക്രൂര കൃത്യം ചെയ്ത ശംഭുലാല്‍ റൈഗാര്‍ എന്ന ദേശീയ മാധ്യമമായ “ദ ഇന്ത്യന്‍ എക്പ്രസ്” ആണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു കൂട്ടികളുടെ പിതാവായ ശംഭുലാലിന്റെ മാര്‍ബിള്‍ കച്ചവടം നോട്ട് നിരോധനം മൂലം തകരുകയായിരുന്നു.

പിന്നീട് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വരുന്ന ഹേറ്റ് വീഡിയകള്‍ കാണുക എന്നതായിരുന്നു ഇയാളുടെ പ്രധാന ഹോബി. അതോടൊപ്പം തന്നെ വിദ്വേഷപ്രചരണള്‍ വ്യാപമായി പ്രചരിക്കാനും ഇയാള്‍ ആരംഭിച്ചിരുന്നു. ശംഭുലാലിന്റെ കുടുംബത്തിന്റെ ബിസിനസും നോട്ടു നിരോധന സമയത്ത് തകര്‍ന്നിരുന്നു.

33 കാരനായ റൈഗാര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനുശേഷം മൊബൈലില്‍ വിദ്വേഷ വീഡിയോകള്‍ കാണുന്നത് വിനോദമാക്കുകയായിരുന്നു. ഇത്തരത്തിലുള്ള പല ഗ്രൂപ്പുകളിലും ഇയാള്‍ അംഗവുമാണ്. കൂട്ടുകുടുംബത്തില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മാതാ-പിതാക്കള്‍ ഗുജറാത്തില്‍ ബിസിനസ് ചെയ്തുവരികയാണ്.

കൊലപാതകത്തിനുശേഷം കൃത്യത്തെ ന്യായീകരിച്ച റൈഗാര്‍ “ഞങ്ങളുടെ കോളനിയിലെ ഒരു പെണ്‍കുട്ടിയുമായി അയാള്‍ ഒളിച്ചോടിയിരുന്നു. അവളെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ സഹായിച്ചു. എന്റെ മരുമകന്‍ വഴിയാണ് ഈ വീഡിയോ ഉണ്ടാക്കിയത്. എനിക്ക് ആ കുട്ടിയെ പണ്ടുമുതലേ അറിയാം. അവളുടെ സഹോദരനൊപ്പമാണ് ഞാന്‍ പഠിച്ചിരുന്നത്.” എന്നാണ് പറഞ്ഞിരുന്നത്.


Dont Miss:  ഗുജറാത്തില്‍ വോട്ടു ചെയ്യാനെത്തിയ ബി.ജെ.പി നേതാവ് രേഷ്മയെ കൂവി വിളിച്ച് പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം; വീഡിയോ


എന്നാല്‍ ഇത് നിഷേധിച്ച പെണ്‍കുട്ടി 2010 ല്‍ ഞാന്‍ പശ്ചിമ ബംഗാളില്‍ പോയിരുന്നെന്നും. മാള്‍ഡയിലെ സയിദ്പൂര്‍ സ്വദേശിയായ ഒരു മുഹമ്മദ് ബബ്ലു ഷെയ്ക്കിനൊപ്പമാണ് പോയതെന്നും വ്യക്തമാക്കിയിരുന്നു. “ഞങ്ങള്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അവിടെ താമസിക്കുകയും ചെയ്തു. എന്നാല്‍ 2013 ല്‍ സ്വന്ത ഇഷ്ടപ്രകാരം രാജസ്ഥാനിലേക്ക് തിരികെ പോരുകയും ചെയ്തു. റൈഗറാണ് എന്നെ തിരിച്ചു കൊണ്ടുവന്നു എന്നത് കള്ളമാണ്ട പെണ്‍കുട്ടി പറഞ്ഞു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more